Updated on: 30 September, 2022 6:19 AM IST
Weather Report Friday September 30, 2022

ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ നേരിയ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ചിലയിടങ്ങളിൽ മാത്രം ചെറിയ തോതിലോ ഇടത്തരമായ തോതിലോ ഒറ്റപെട്ട മഴ ലഭിച്ചേക്കും. പൊതുവിൽ വെയിൽ തെളിഞ്ഞ കാലാവസ്ഥ തുടരും.

ബന്ധപ്പെട്ട വാർത്തകൾ: കോരിച്ചൊരിയുന്ന മഴയത്ത് ചൂടോടെ കുടിയ്ക്കാം, അടിപൊളി ചായകൾ

ശനിയാഴ്ചയോട് കൂടി (ഒക്ടോബർ ഒന്ന് ) മ്യാന്മാർ മേഖലയിൽ നിന്നും ബംഗാൾ ഉൾകടലിലേക്ക് മറ്റൊരു ചക്രവാത ചുഴികൂടി പ്രവേശിക്കുന്നതിന്റെ സ്വാധീനഫലമായി ശനി ഞായർ ദിവസങ്ങളിൽ കേരളത്തിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും ഏതാനും ചിലയിടങ്ങളിൽ മിതമായ തോതിൽ ഈ ദിവസങ്ങളിൽ മഴ ലഭിചേക്കും. ചക്രവാത ചുഴിയുടെ സ്വാധീനത്തിന്റെ തോത് കേരളത്തിലെ മഴ ലഭിക്കാനുള്ള സാഹചര്യത്തെ നിർണ്ണയിക്കും. എന്നിരുന്നാലും കേരളത്തിൽ പരക്കെ മഴ ലഭിക്കാനുള്ള സാഹചര്യം ഈ ദിവസങ്ങളിലൊന്നും ഇല്ല.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു റബ്ബര് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്

തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുന്നതിനോടാനുബന്ധിച്ച് ബംഗാൾ ഉൾകടലിൽ ഉടലെടുക്കുന്ന അന്തരീക്ഷ മാറ്റങ്ങളുടെ ഫലമായി ഒക്ടോബർ രണ്ടാം വാരം കേരളത്തിൽ മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ മഴയുടെ തീവ്രതയെ കുറിച് നിലവിൽ സൂചനകൾ ഇല്ല.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു റബ്ബര് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്

അതേ സമയം കേരളത്തിൽ തുലാവർഷം നേരത്തെ ആരംഭിക്കാനുള്ള സാധ്യത നിലവിൽ ഇല്ല. ബംഗാൾ ഉൾകടലിൽ തുടരേ ചക്രവാത ചുഴികൾ രൂപപ്പെടുന്നത് കാലവർഷത്തിന്റെ പിന്മാറ്റാതെ മന്ദീഭവിപിച്ചതാണ് ഇതിനു കാരണം. തുലാവർഷം എന്ന് ആരംഭിക്കും എന്നതിനെ കുറിച്ചുള്ള സൂചന അടുത്ത ഒരാഴ്ചക്കുള്ളിൽ നൽകാൻ കഴിയും.

മുൻ സൂചനകൾ അനുസരിച്ച് കേരളത്തിൽ ഈ വർഷം തുലാവർഷം സാധാരണയിൽ കൂടുതൽ ലഭിക്കാനുള്ള സാധ്യത കണ്ടിരുന്നെങ്കിലും നിലവിലെ സൂചനകൾ അനുസരിച്ച് തുലാവർഷം സാധാരണ തോതിലോ സാധാരണയിൽ തൊട്ട് താഴെയോ (Normal or Near Normal ) ലഭിക്കാനുള്ള സാഹചര്യമാണ് കാണുന്നത്.

English Summary: Weather Report Friday September 30, 2022
Published on: 30 September 2022, 05:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now