2022 ഏപ്രിൽ 04 മുതൽ 07 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം
ഇന്ന് National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു മധ്യ തെക്കൻ കേരളത്തിലും മലപ്പുറം, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത
സ്വകാര്യ കാലാവസ്ഥ ഏജൻസി IBM പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിലും കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
06-04-2022: തെക്ക് ആൻഡമാൻ കടലിൽ മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
07-04-2022: തെക്ക് കിഴക്കൻ ബംഗാള് ഉൾക്കടലിലും അതിനോട്ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.