കേരളത്തിൽ നിലവിലെ അന്തരീക്ഷ സ്ഥിതി ഞായറാഴ്ച വരെ തുടരും. മധ്യ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും മഴയിൽ അൽപ്പം വർദ്ധനവ് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് വടക്കൻ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഇന്നും നാളെയും കൂടുതൽ മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ സാധ്യതയും ഉണ്ട്. പൊതുവിൽ മൂടികെട്ടിയ അന്തരീക്ഷ സ്ഥിതി തുടരും.കൊല്ലം തിരുവനന്തപുരം ജില്ലകളിൽ മഴ ദുർബലമായിരിക്കും.
കേരളം-കര്‍ണാടകം തീരം അതിനോട് ചേര്‍ന്നുള്ള തെക്കു കിഴക്കന്‍ -മധ്യ കിഴക്കന്‍ അറബി കടല്‍ ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കര്‍ണാടകം തീരം അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബി കടല്‍, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.