Updated on: 4 September, 2022 12:00 AM IST
Weather Report Sunday September 4, 2022

ഇത്തവണ വ്യാപകമായ തോതിൽ മഴ ലഭിച്ചേക്കും. തിരുവോണനാളിന് മുൻപുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ  മഴ സാധ്യത. തിരുവോണ നാളിൽ അതിശക്തമായ മഴ നിലവിൽ സാധ്യത കാണുന്നില്ലെങ്കിലും പരക്കെ മഴലഭിക്കും. കിഴക്കൻ മേഖലകളിൽ വീണ്ടും ജാഗ്രതാ ദിനങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ സെപ്തംബര്‍ അഞ്ചുമുതല്‍ ഏഴുവരെ മത്സ്യബന്ധനം പാടില്ല. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍  5 മുതല്‍ 7 വരെ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ബന്ധപ്പെട്ട വാർത്തകൾ: നമ്മുടെ വിളകൾക്ക് ഒരുക്കാം മഴക്കാല പരിരക്ഷ

സെപ്തംബര്‍ നാല് മുതല്‍ സെപ്തംബര്‍ ഏഴുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍,  തെക്കന്‍ തമിഴ്നാട് തീരം,  ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും സെപ്തംബര്‍ അഞ്ചുമുതല്‍ ഏഴുവരെ മാലിദ്വീപ് തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ മഴക്കാല രോഗങ്ങൾ - ഓൺലൈൻ ക്ലാസ്

ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

English Summary: Weather Report Sunday September 4, 2022
Published on: 03 September 2022, 11:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now