Updated on: 27 October, 2022 12:07 AM IST
Weather Report Thursday October 27, 2022

വടക്കൻ ജില്ലകളിലും മധ്യ തെക്കൻ ജില്ലകളിലും മഴ ദുർബലമായി കഴിഞ്ഞു.  ഇനി മഴയുടെ തീവ്രതയും വിതരണവും പരിമിതമായിരിക്കും. മധ്യ വടക്കൻ ജില്ലകളിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.  മുന്നോ നാലോ ദിവസം കേരളത്തിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം ശക്തിപ്പെടുന്നതോടെ മധ്യ ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് വരണ്ട വടക്കൻ കാറ്റ് വീശുന്നതും  കേരള /തമിഴ്നാട് പരിസരങ്ങളിൽ നിന്നുമുള്ള ഈർപ്പം ന്യുനമർദ്ദത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതും ആണ്‌ മഴയെ ദുർബലമാക്കുക.

അതേ സമയം തെക്കു പടിഞ്ഞാറൻ കാലവർഷ കാറ്റ് തിങ്കളാഴ്ച രാത്രിയോടെ പൂർണ്ണമായും കേരളത്തിൽ നിന്നും ഒപ്പം ദക്ഷിണേന്ത്യയിൽ നിന്നും പിൻവാങ്ങും. അടുത്ത ഇരുപത്തി നാലു മണിക്കൂറിൽ തന്നെ മധ്യ വടക്കൻ ജില്ലകളിൽ കാലവർഷ കാറ്റിൻറെ സാന്നിധ്യം അവസാനിക്കും.

പുതിയ സൂചനകൾ അനുസരിച്ച്  അടുത്ത ഞായറാഴ്ചയോടെ (ഒക്ടോബർ 30) കേരളത്തിൽ തുലാവർഷം (വടക്ക് കിഴക്കൻ കാലവർഷം) ആരംഭിക്കും. (ഒരു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം ഉണ്ടായേക്കാം. വരുന്ന വാരം കേരളത്തിൽ പകൽ താപനില ഉയരും.

NB: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകളിൽ, മുകളിൽ സൂചിപ്പിച്ച കാലവർഷത്തിന്റെ പിന്മാറ്റ തിയതിയും തുലാവർഷ ആരംഭ തിയ്യതിയും വ്യത്യാസപെട്ടിരിക്കാം.

English Summary: Weather Report Thursday October 27, 2022
Published on: 26 October 2022, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now