Updated on: 9 May, 2023 12:46 AM IST
Weather Report Tuesday May 9, 2023

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഒറ്റപ്പെട്ടസ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു.

മെയ് 10, 11 തിയതികളിൽ തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ ബംഗാൾ ഉൾകടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ അതിനോട് ചേർന്നുള്ള ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കോഴിഫാമുകളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

മെയ് 12ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾകടലിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെ വേഗതയിലും ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഈ തിയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

English Summary: Weather Report Tuesday May 9, 2023
Published on: 09 May 2023, 12:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now