Updated on: 1 June, 2022 6:30 AM IST
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യത

അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെയും കേരള-കർണാടക തീരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്നലെ പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഈ മാസം ലഭിക്കുന്ന മഴയുടെ തോത് കഴിഞ്ഞ കൊല്ലത്തെക്കാൾ കുറയുമെന്ന് സൂചന നൽകുന്നു.

കാലവർഷം ഔദ്യോഗികമായി കേരളം മുഴുവൻ വ്യാപിച്ച് നിലവിൽ കർണാടകയിൽ പ്രവേശിച്ചിരിക്കുന്നു. കാലാവസ്ഥാ വകുപ്പിൻറെ പുതിയ മൺസൂൺ പ്രവചന പ്രകാരം കേരളത്തിൽ വരാനിരിക്കുന്ന മാസങ്ങളിൽ സാധാരണയിൽ കുറവ് മഴയാണ് ലഭ്യമാക്കുക എന്ന് പറയപ്പെടുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് നിന്ന് ഇന്നും നാളെയും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ബന്ധപ്പെട്ട വാർത്തകൾ:  കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

01-06-2022 :തെക്ക്-കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
02-06-2022 മുതൽ 04-06-2022 വരെ :തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യബന്ധന മേഖലയിൽ സമഗ്ര പദ്ധതികൾ: പുനർഗേഹവും സമുദ്ര പദ്ധതിയും വിശദീകരിച്ച് മുഖ്യമന്ത്രി

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ തീരദേശ മേഖലയിൽ കൂടുതൽ മഴ സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത.ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത .

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ സാധാരണ മഴ സാധ്യത മാത്രം .വടക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം

 

English Summary: weather report wednesday june 1 2022
Published on: 01 June 2022, 06:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now