ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കാൻ ഇനിയും പത്തു ദിവസത്തിന്റെ കാലയളവ് ഉണ്ടെങ്കിലും ഇനിയുള്ള ഈ ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ല എന്നതിനാൽ തന്നെ ഈ വർഷത്തെ സജീവമായ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതായി കണക്കാക്കാം. അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രസന്നമായ കാലാവസ്ഥയിലേക്ക് നീങ്ങും.
ബന്ധപ്പെട്ട വാർത്തകൾ: കോരിച്ചൊരിയുന്ന മഴയത്ത് ചൂടോടെ കുടിയ്ക്കാം, അടിപൊളി ചായകൾ
നിലവിൽ ബംഗാൾ ഉൾകടലിൽ ഒറീസ്സയുടെ തീരത്ത് ന്യുനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് കേരളത്തിൽ ഇനി മഴയ്ക്ക് കാരണമാകില്ല. ഈ തെക്കുപടിഞാറൻ കാലാവർഷ കാലത്തിലെ അവസാനത്തെ ന്യുനമർദ്ദമായ ഇത് മധ്യ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
കാലവർഷം പിൻവാങ്ങുന്നു
ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ പിൻവാങ്ങൾ വൈകില്ല. നിലവിൽ രാജസ്ഥാൻ മേഖലകളിൽ നിന്നും കാലവർഷം പിൻവാങ്ങുന്നതിന്റെ സൂചനകൾ ലഭിച്ചുതുടങ്ങി. അടുത്ത ദിവസങ്ങളിൽ തന്നെ പിന്മാറ്റം ആരംഭിക്കുമെങ്കിലും നിലവിലെ ന്യുനമർദ്ദം മധ്യ ഇന്ത്യയിലേക്ക് കടക്കുമ്പോൾ ഈ മേഖലകളിൽ മഴ ശക്തിപ്പെടുന്നത് കാലവർഷ പിന്മാറ്റത്തിനെ മന്ദീഭവിപ്പിക്കും. എന്നാൽ ന്യുനമർദ്ദം ദുർബലമാകുന്നത്തോടെ പിന്മാറ്റം വളരെ വേഗത്തിൽ നടക്കുകയും സാദാരണ സമയത്തിനുള്ളിലൊ ഒരുപക്ഷെ സാധാരണ സമയത്തിന് മുൻപോ ആയി തന്നെ ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുകയും ചെയ്തേക്കാം. സാധാരണ ഗതിയിൽ കാലവർഷം മധ്യ ഇന്ത്യയിൽ നിന്നും പിൻവാങ്ങി തെക്കേ ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നഅതിനോടൊപ്പം തന്നെ തെക്കൻ പെനിൻസുലാർ മേഖലയിൽ വടക്കു കിഴക്കൻ കാലവർഷം ആരംഭിക്കും
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു റബ്ബര് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ഇത്തവണ തുലാവർഷം നേരത്തെ?
സാധാരണ ഗതിയിൽ തുലാവർഷം കേരളത്തിൽ ഒക്ടോബർ പകുതിക്ക് ശേഷം ആണ് ആരംഭിക്കുക.ഇത്തവണ തുലാവർഷം കേരളത്തിൽ ഒക്ടോബർ പകുതിയിൽ വൈകാതെ തന്നെ ആരംഭിചേക്കും എന്നാണ് കരുതപെടുന്നത്. എന്നാൽ നിലവിലെ അന്തരീക്ഷ സ്ഥിതികൾ പരിശോധിക്കുമ്പോൾ തെക്ക് പടിഞ്ഞാറൻ കാലവർഷം സമയത്തിനോ നേരത്തെയൊ പിൻവാങ്ങുകയും ആന്ധ്രാ തമിഴ്നാട് മേഖലയിൽ വടക്ക് കിഴക്കൻ കാലവർഷം നേരത്തെ തുടങ്ങുകയും ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. ഒക്ടോബർ ആദ്യ വരത്തിൽ തന്നെ ഇത് സംഭവിച്ചാലും അത്ഭുതപ്പെടാനില്ല എന്ന് ചില കാലാവസ്ഥാ മാതൃകകൾ സൂചിപ്പിക്കുന്നു. എങ്കിൽ കേരളത്തിൽ തുലാവർഷം ഒക്ടോബർ മൂന്നിന് ശേഷം എപ്പോൾ വേണമെങ്കിലും ആരംഭിക്കാം എന്ന സാഹചര്യവും ഉണ്ടാകാം.ഇത് നിലവിലെ പ്രാഥമിക സൂചനകൾ മാത്രം ആണ് കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ നൽകാൻ കഴിയും.
തുലാവർഷം ആരംഭിച്ചാലും ഇല്ലെങ്കിലും ഇത്തവണ ഒക്ടോബർ ആദ്യ വാരത്തിന്റെ പകുതിയോടെ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴിയുടെ ഫലമായി ഒരു കിഴക്കൻ കാറ്റ് തരംഗം(Easterly Wave ) രൂപപെടാനുള്ള സാധ്യതകൾ നിലവിൽ കാണുന്നുണ്ട്.എങ്കിൽ ഇത് കേരളത്തിൽ ഇടിയോടു കൂടിയ മഴയ്ക്ക് ഒക്ടോബർ ആദ്യ വാരം മുതൽക്ക് തന്നെ കാരണമായേക്കും.
ഒക്ടോബർ മാസം വടക്കൻ കേരളത്തിൽ സാദാരണയിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം എന്നാണ് നിലവിലെ സൂചനകൾ. എന്നാൽ തെക്കൻ ജില്ലകളിൽ സാദാരണയിൽ കുറവ് മഴ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.