Updated on: 25 May, 2021 6:00 AM IST
Cyclonic Storm

ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്. നിലവിൽ യാസ് ചുഴലിക്കാറ്റ് പോർട്ട് ബ്ളയർ (ആൻഡമാൻ ദ്വീപ്‌ )ൽ നിന്ന് 630 കി.മീ വടക്ക് -വടക്ക് പടിഞ്ഞാറും പാരദ്വീപിൽ ( ഒഡീഷ ) നിന്ന് 520 കി.മീ തെക്ക് -തെക്കു കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 620 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ ) യിൽ നിന്ന് 610 കി.മീ തെക്ക് -തെക്കു കിഴക്കായുമാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

വടക്ക് -വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിൽ ശക്തിപ്രാപിച്ചു ശക്തമായ ചുഴലിക്കാറ്റായും (Severe Cyclonic Storm) തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി ( Very Severe Cyclonic Storm) മാറാൻ ആണ് സാധ്യത .തുടർന്ന് വീണ്ടും വടക്കു -വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിചു മെയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു

Kerala is not on the expected trajectory of low pressure. However, isolated heavy rains are likely in Kerala today and tomorrow. In Kerala, yellow alert has been issued in various districts in connection with the formation of low pressure

മേയ് 26 ഉച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തു പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി (very Severe Cyclonic Storm) കരയിൽ പ്രവേശിക്കാൻ സാധ്യത .മെയ് 24 മുതൽ മെയ് 26 വരെ തെക്കു കിഴക്കൻ - മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട് .

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary: weather update In Kerala, yellow alert has been issued in various districts
Published on: 24 May 2021, 10:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now