കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനോട് മഴയ്ക്ക് സാധ്യത. കാലാവസ്ഥ വകുപ്പ് തരുന്ന ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പൂർണ്ണമായും പൊതുജനങ്ങൾ പാലിക്കേണ്ടതാണ്.
എല്ലാ ജില്ലകളിലും ഇന്ന് പച്ച അലർട്ട് ആണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ ചാറ്റൽ മഴയ്ക്കും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം,കോഴിക്കോട് വയനാട്, കണ്ണൂർ,കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യത.
മിതമായ മഴയുടെ തീവ്രത 15.6 -64.4 മി മി ആണ്. ചാറ്റൽ മഴയുടെ തീവ്രത 2.5 -15.5 മി മി ആണ്. എന്നാൽ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മഴ കുറയും. പിന്നീട് വരണ്ട കാലാവസ്ഥ യാകും. ഇതിന് കാരണം തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദ്ദം ആണ്. ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദം പോലുമാകാതെ കടലിൽ ദുർബലം ആകാനാണ് സാധ്യത.