ഇന്ന് കേരളത്തിൽ എവിടെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയില്ല. കേരളത്തിലെ എല്ലാ ജില്ലകളിൽ ലഭിക്കാൻ സാധ്യതയുള്ള മഴയുടെ തോത് 2.5-15.5 mm ആണ്
എന്നാൽ കേരളത്തിൽ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാവുന്നതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പുതിയ റിപ്പോർട്ട് പ്രകാരം നാളെ എല്ലാ ജില്ലകളിലും ചാറ്റൽ മഴയോ മിതമായ മഴയോ ഉണ്ടാകാവുന്നതാണ്. L to M എന്ന കാറ്റഗറിയിലാണ് എല്ലാ ജില്ലകളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ചാറ്റൽ മഴ(light rain) തോത് 2.5 തൊട്ട് 15.5 മിലി മീറ്ററും, മിതമായ മഴയുടെ തോത് (moderate rain) 15.5 h to 64.4 മില്ലിമീറ്ററാണ്.
Isolated showers are not possible anywhere in Kerala today. The probable rainfall in all the districts of Kerala is 2.5-15.5 mm. But thundershowers are expected in isolated places in Kerala tomorrow and the day after tomorrow. According to a new report by the Union Meteorological Department, showers or thundershowers are likely in all the districts tomorrow. All districts are included in the L to M category. Light rain ranges from 2.5 to 15.5 mm and moderate rain from 15.5 h to 64.4 mm.
വരാനിരിക്കുന്ന രണ്ടു ദിവസങ്ങളിൽ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ എല്ലാവരും കാലാവസ്ഥ വകുപ്പിൻറെ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ മേഘാവൃതം ആകുമ്പോൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തന്നെ മാറുക.