ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. പുതിയ കാലാവസ്ഥ നിരീക്ഷണ പ്രകാരം ബുറേവി വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ കന്യാകുമാരിക്ക് 860 കിലോമീറ്റർ ദൂരെയാണ് സ്ഥാനം. എന്നാൽ നാളെ വൈകിട്ടോടു കൂടി ശ്രീലങ്കൻ തീരം തൊട്ട് കന്യാകുമാരിക്കും പാമ്പനുമിടയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ തെക്കൻ ജില്ലകളിൽ കനത്ത ജാഗ്രത നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. മഴ കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകളാണ് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകൾ. ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്.
ഇതുകൂടാതെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും തന്നെ കടലിൽ പോകരുത്. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവർ എത്രയും വേഗം സുരക്ഷിത തീരത്തേക്ക് എത്തിച്ചേരുക. പുതിയ നിരീക്ഷണം അനുസരിച്ച് കാറ്റിൻറെ വേഗത ഇപ്പോൾ 65 കിലോമീറ്റർ ആയിട്ടുണ്ട്. ഭൂമധ്യ രേഖ യിൽ നിന്ന് അക്ഷാംശം 7.49 ഡിഗ്രീ വടക്കും രേഖാംശം 84.46 ഡിഗ്രി കിഴക്കും ആണ് ബുറേവിയുടെ ഇപ്പോഴത്തെ സ്ഥാനം. ശ്രീലങ്കയിലെ കാലാവസ്ഥ കാറ്റിന്റെ വേഗതയെ എത്രത്തോളം സ്വാധീനിക്കുമെന്ന് ഇതുവരെ കണക്കാക്കാൻ പറ്റിയിട്ടില്ല. പുതിയ നിരീക്ഷണം അനുസരിച്ച് ചുഴലിക്കാറ്റിന് വലിയതോതിൽ ശക്തി കുറയാൻ സാധുതയില്ലെന്ന് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ചുഴലിക്കാറ്റിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാതയിൽ ഇപ്പോഴും കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയും ഉണ്ടാകുന്നതാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവയാണ്. ഇവിടങ്ങളിൽ115.6 മില്ലിമീറ്റർ മുതൽ 204.4 മീറ്റർ വരെയാണ് മഴ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ഇതുകൂടാതെ കോട്ടയം,എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടെ 64.5 മില്ലിമീറ്റർ മുതൽ115.5 മീറ്റർ വരെ മഴ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ ഉണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാരും സംവിധാനങ്ങളും അതീവജാഗ്രത പാലിക്കണം.
ലൈസൻസുള്ള രാസവള കീടനാശിനി വിൽപ്പനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു
പമ്പ് സെറ്റുകൾ സോളാറിലേക്ക് മാറ്റാം