Updated on: 21 August, 2021 5:54 AM IST
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ. ഇന്ന് മൂന്ന് ജില്ലകളിലും, നാളെ അഞ്ചു ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിലിറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു.

ഇന്ന് പത്തനംതിട്ട, മലപ്പുറം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കൂടാതെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ന്യൂനമർദ്ദം ഒഡിഷ തീരത്ത് ഓഗസ്റ്റ് 25 നും 27 നും മധ്യേ രൂപപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.  ഈ ന്യൂനമർദ്ദ സാധ്യത കേരളത്തിൽ മഴയുടെ തോത് ശരാശരിയേക്കാൾ കൂടുതൽ ഉയർത്തുമോ എന്ന് ആശങ്ക നിലനിൽക്കുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

21-08-2021 & 24-08-2021: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

 

English Summary: weather update_21/08/2020
Published on: 21 August 2021, 05:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now