ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ ഒഡീഷ തീരത്ത് സജീവമായി നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മിതമായ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ന്യൂനമർദ്ദ സ്വാധീനഫലമായി നാളെയും മറ്റന്നാളും കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ സജീവമാകും.
മധ്യകേരളത്തിലെ തൃശ്ശൂർ പാലക്കാട് ജില്ലകളിലെ മലയോര പ്രദേശത്ത് ഇടിമിന്നലോടുകൂടിയ സാധാരണ മഴയ്ക്കും നാളെ സാധ്യതയുണ്ട്.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
19-08-2021 & 20-08-2021: തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
English Summary: weather updates 19/8/21
Published on: 19 August 2021, 06:08 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now