Updated on: 4 December, 2020 11:19 PM IST

സംസ്ഥാന സര്‍ക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൈറ്റ്‌സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക പദ്ധതിയായ 'പുനര്‍ജ്ജനി'യുടെ ഭാഗമായി 'കേരളത്തിലെ ഭക്ഷ്യ മേഖല സ്വയംപര്യാപ്തതയുടെ ആവശ്യകതയും വെല്ലുവിളികളും' എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തി.  സംസ്ഥാന കാര്‍ഷിക വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു.   പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള കേരളത്തിന്റെ അപകട സാദ്ധ്യത എന്ന വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ ശേഖര്‍ ലൂക്കോ കുര്യാക്കോസ് സംസാരിച്ചു.

തുടര്‍ന്ന് കാലാവസ്ഥ വ്യതിയാനവും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അക്കാഡമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടര്‍ ഡയറക്ടര്‍ ഡോക്ടര്‍ പ്രസാദ് റാവു, ഭക്ഷ്യ മേഖലാ സ്വയം പര്യാപ്തത: സാധ്യതകളും വെല്ലുവിളികളും  എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ ഇന്ദിരാദേവി, പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഭക്ഷ്യ സുരക്ഷയിലും ചെലുത്തിയ ആഘാതങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ഗോപകുമാര്‍ ചോലയില്‍, അതിജീവന ക്ഷമതയുള്ള കേരളം എന്ന വിഷയത്തില്‍ ഡോ. ജിജു പി അലക്‌സ് എന്നിവരും വെബിനാറിൽ സംസാരിച്ചു. കേരളത്തിലെ ഭൂവിനിയോഗ വ്യതിയാനങ്ങളും, നിലവിലെ  സാഹചര്യത്തില്‍ കാര്‍ഷിക രീതികള്‍   പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍  അഡ്വക്കറ്റ് സി ആര്‍ നീലകണ്ഠന്‍, കൈറ്റ്സ് ഫൗണ്ടേഷന്‍ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ഗോപിക സുരേഷ് എന്നിവരും  സംസാരിച്ചു.

A  webinar on 'The Need and Challenges of Food Sector Self Sufficiency in Kerala'was conducted as part of the State Government's subhiksha Keralam Project, (a comprehensive agriculture project) called 'Punarjani' implemented by the Kites Foundation.

 

കടപ്പാട് മാതൃഭൂമി

English Summary: Webinar on'The Need and Challenges of Food Self Sufficiency in Kerala' organized
Published on: 07 July 2020, 12:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now