Updated on: 20 April, 2021 11:00 AM IST
Ek Bharat Shrestha Bharat

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറൊ ഇന്ത്യന്‍ സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. 

കോട്ടയത്തെ  എം ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സെന്റ് ആന്‍സ് ഹയര്‍  സെക്കണ്ടറി സ്‌കൂള്‍ എന്നിവയുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യയുടെ മാനവികതയ്ക്കും ഐക്യത്തിനും ഏറ്റവും അധികം പ്രസ്‌കതിയേറുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ന് രാജ്യം കടന്നു പോകുന്നതെന്ന് തിരുവനന്തപുരം റീജ്യണല്‍ ഔട്ട്‌റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ഡോ നീതു സോണ ഐ ഐ എസ് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളാണ് നമ്മെ കഴിഞ്ഞ 75 വര്‍ഷം നയിച്ചത്. ഈ കോവിഡ്  കാലത്തും അത് നമ്മെ തുണയ്ക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു

സാങ്കേതികവിദ്യയുടെ വളര്‍ച്ചയിലൂടെ രാജ്യത്തിന്റെ കഴിഞ്ഞ 75 വര്‍ഷങ്ങളിലെ പുരോഗതിയെക്കുറിച്ച് വിവരിച്ചു കൊണ്ട് രാജ്യത്തിന്റെ അഖണ്ഡത ഉറപ്പു വരുത്താന്‍ ദൃശ്യ  മാധ്യമങ്ങള്‍  എങ്ങിനെ സഹായകമായി എന്നത്  ദൂരദര്‍ശന്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ കെ കുഞ്ഞികൃഷ്ണന്‍ വിവരിച്ചു. ഇന്ത്യയുടെ പൈതൃകം അദ്വിതീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം എം ഡി സെമിനാരി എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി  ജീജീ ഏബ്രഹാം , കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സുധ എസ് നമ്പൂതിരി , ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ശ്രീ ടി സരിന്‍ ലാല്‍ എന്നിവര്‍ വെബിനാറില്‍ സംസാരിച്ചു. 85 കുട്ടികള്‍ വെബിനാറില്‍ പങ്കെടുത്തു.

English Summary: Webinar organized on the theme of Ek Bharat Shrestha Bharat
Published on: 20 April 2021, 10:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now