Updated on: 4 December, 2020 11:19 PM IST

വിദേശരാജ്യങ്ങളിൽ പ്രവാസികൾ വളർത്തുന്ന അരുമ മൃഗങ്ങളെയും പക്ഷികളെയും ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നിയമ പ്രശ്നങ്ങൾ അവർക്കു പലപ്പോഴും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലും മൃഗങ്ങളെ കൊണ്ടുവരാൻ അനുമതിയില്ല. എന്നാൽ, ആനിമൽ ക്വാറന്റൈൻ ആൻഡ‍് സർട്ടിഫിക്കേഷൻ സർവീസസ് (എക്യുസിഎസ്) ഉള്ള വിമാനത്താവളങ്ങൾ വഴി വിദേശത്തുനിന്ന് മൃഗങ്ങളെ കൊണ്ടുവരാൻ സാധിക്കും. എക്യുസിഎസ് ആണ് ഇതിനുള്ള നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുക. എക്യുസിഎസ് നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഉടമകൾക്കൊപ്പം അരുമകളെയും കൊണ്ടുവരാം.  Animals are not allowed to be brought to all airports in the country. But animals can be brought from overseas through Animal Quarantine and Certification Services (AQCS) airports. AQCS will handle the procedure. Pets can be brought along with the owners by producing certificates prescribed by AQCS.

പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി, അവരുടെ അരുമകളെ കൂടെ കൊണ്ടുവരാൻ എന്തൊക്കെ ശ്രദ്ധിക്കണം? എന്തെല്ലാം രേഖകളാണ് ആവശ്യമായത് തുടങ്ങിയവ വിവരങ്ങൾ പങ്കുവയ്ക്കാനായി നാഷണൽ അക്കാഡമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ്, നർക്കോട്ടിക്സ് (നാസിൻ)  വെബിനാർ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഏതൊക്കെ വിമാനത്താവളങ്ങൾ വഴിയാണ് അരുമകളെ കൊണ്ടുവരാൻ കഴിയുക, എന്തെല്ലാം രേഖകൾ ആവശ്യമാണ്, എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് വെബിനാറിലൂടെ ലക്ഷ്യമിടുന്നത്. ‘വ്യക്തികൾക്ക് അരുമകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാം’ എന്ന വിഷയത്തിൽ ഈ മാസം 15നാണ് വെബിനാർ. ചെന്നൈ ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിലെ ഉദ്യോഗസ്ഥനായ അനുഭവ് മിത്തൽ ക്ലാസ് നയിക്കും.  വെബിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ nacen.cochin@gov.in–ലേക്ക് ഇ–മെയിൽ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0484 4868311 (തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10നും വൈകുന്നേരം 5നും ഇടയിൽ വിളിക്കാം)

കടപ്പാട്: മനോരമ

English Summary: Webinar to be conducted on bringing pets to India
Published on: 08 July 2020, 12:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now