വെസ്റ്റ് സെൻട്രൽ റെയിൽവേയിലെ (WCR) അപ്രന്റിസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.wcr.indianrailways.gov.in ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/12/2022)
അവസാന തിയതി
ഡിസംബർ 17 വരെ അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ഇലക്ട്രിഷ്യൻ, ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), മെഷിനിസ്റ്റ്, ടേണർ, വയർമാൻ, മേസൺ (ബിൽഡിങ് ആൻഡ് കൺസ്ട്രക്ടർ), കാർപെന്റർ, പെയിന്റർ (ജനറൽ), ഫ്ലോറിസ്റ്റ് ആൻഡ് ലാൻഡ്സ്കേപ്പിങ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഹോർട്ടികൾചർ അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ (ഹിന്ദി, ഇംഗ്ലിഷ്),
ബന്ധപ്പെട്ട വാർത്തകൾ: ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിലെ 287 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
അപ്രന്റിസ് ഫുഡ് പ്രൊഡക്‌ഷൻ (ജനറൽ, വെജിറ്റേറിയൻ, കുക്കറി), ഡിജിറ്റൽ ഫൊട്ടോഗ്രഫർ, കംപ്യൂട്ടർ നെറ്റ്‌വർക്കിങ് ടെക്നിഷ്യൻ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഡെന്റൽ ലബോറട്ടറി ടെക്നിഷ്യൻ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, എസി മെക്കാനിക്, ബ്ലാക്ക്സ്മിത്ത് (ഫൗൺട്രിമാൻ), കേബിൾ ജോയിന്റർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), സർവേയർ, പ്ലമർ, സ്വീയിങ് ടെക്നോളജി (കട്ടിങ് ആൻഡ് ടെയ്‌ലറിങ്) /ടെയ്‌ലർ (ജനറൽ), മെക്കാനിക് മോട്ടർ വെഹിക്കിൾ, ട്രാക്ടർ), ആർക്കിടെക്ചറൽ അസിസ്റ്റന്റ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/12/2022)
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് 50% മാർക്കോടെ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ (10+2 പരീക്ഷാരീതി) പരീക്ഷ പാസ്സായിരിക്കണം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി) ഉണ്ടായിരിക്കണം.
പ്രായം
വയസ്സ് 17.11.2022 ന് 15 നും 24 നും ഇടയിലുള്ളവരായിരിക്കണം. അർഹർക്ക് ഇളവുണ്ട്∙
സ്റ്റൈപൻഡ്
നിയമപ്രകാരമുള്ള സ്റ്റൈപൻഡ് ലഭിക്കും.
തിരഞ്ഞെടുപ്പ്
യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗ, ഭിന്നശേഷി, വനിതാ അപേക്ഷകർക്കു ഫീസില്ല.