1. News

ഇന്നത്തെ ജോലി ഒഴിവുകൾ (01/12/2022)

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഗാർഡ്നർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 15 ന് മുൻപ് അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

Meera Sandeep
Today's Job Vacancies (01/12/2022)
Today's Job Vacancies (01/12/2022)

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഗാർഡ്നർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 15 ന് മുൻപ് അതാത് എംപ്ലോയ്മെന്‍റ്  എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത  ഏഴാം ക്ലാസ് വിജയം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലെക്ച്ചർ/ സീനിയർ ഗ്രേഡ് ലക്ച്ചർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് , മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :- 0471-2737246.

ബന്ധപ്പെട്ട വാർത്തകൾ: നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

ആയ തസ്തികയിൽ അപേക്ഷിക്കാം

കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.

കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ - 0471-2364771.

വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0471-2360391.

പി.എസ്.സി അഭിമുഖം ഡിസംബര്‍ ഒന്‍പതിന്

പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, പട്ടികവര്‍ഗത്തിന് മാത്രമായുള്ള പ്രത്യേക റിക്രൂട്ട്മെന്റ്) 305/2022 കാറ്റഗറി നമ്പര്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് 2022 ഏപ്രില്‍ 28 ന് നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ  അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേരും ഡിസംബര്‍ ഒന്‍പതിന് രാവിലെ 9.30 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് എസ്.എം.എസ്/ പ്രൊഫൈല്‍ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 0491 2505398.

ഗസ്റ്റ് അധ്യാപക നിയമനം

നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ടൈലറിങ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷ കെ ജി ടി ഇ ഫാഷൻ ഡിസൈനിങ് ഗാർമെന്റ് ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ ഡിസംബർ ഒന്നിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 940000965, 8086650118.

ട്രേഡ്‌സ്മാന്‍ ഒഴിവ്

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിങ്  തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള  ഇന്റര്‍വ്യൂ നടത്തുന്നു. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. ഡിസംബര്‍ 1 വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2750790 എന്ന നമ്പറില്‍ ലഭിക്കും.

പ്രൊജക്ട്കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം - ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെയും നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ അക്വാ കള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയന്‍സ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ക്ക് വേണ്ട യോഗ്യത. ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കില്‍ ഫിഷറീസ് സയന്‍സ്/സുവോളജി വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍  എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍പ്രൊമോട്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സല്‍സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ്  ട്രെയിനിങ് സെന്റര്‍ നിറമരുതൂര്‍ ഓഫീസില്‍ ഡിസംബര്‍ 9 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428.

English Summary: Today's Job Vacancies (01/12/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds