Updated on: 30 May, 2022 8:07 AM IST
Western Railway Recruitment 2022: Apply for more than 3000 Apprentice Vacancies

വെസ്റ്റേൺ റെയിൽവേ (Western Railway) 3612 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ rrc-wr.com വിസിറ്റ് ചെയ്‌ത്‌ അപേക്ഷകളയക്കാം. ഓൺലൈൻ അപേക്ഷയിലെ പൂരിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ. പ്രമാണ പരിശോധന ബന്ധപ്പെട്ട ഡിവിഷനുകളിൽ വെച്ചാണ് നടക്കുക.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർമാരുടെ (ടെക്‌സ്റ്റൈൽസ്) ഒഴിവുകൾ

അവസാന തിയതി

മെയ് 28 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂൺ 27 വരെ അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത

തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അം​ഗീകൃത സ്ഥാപനത്തിൽ നിന്ന്  കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സ് ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/05/2022)

പ്രായപരിധി

അപേക്ഷകർ 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, പിഡബ്ലിയു ഡി, വനിത ഉദ്യോ​ഗാർത്ഥികൾക്ക് ഫീസില്ല.

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ

ഫിറ്റർ - 941

വെൽഡർ - 378

കാർപെന്റർ - 221

പെയിന്റർ- 213

ഡീസൽ മെക്കാനിക്ക് - 209

മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- 15

ഇലക്ട്രീഷ്യൻ - 639

ഇലക്ട്രോണിക് മെക്കാനിക്ക് - 112

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമി സാങ്കേതിക ബിരുദ കോഴ്‌സിന്റെ 136-ാമത് ബാച്ചിൽ 40 എഞ്ചിനീയർ ഒഴിവുകൾ

വയർമാൻ - 14

റഫ്രിജറേറ്റർ (എസി - മെക്കാനിക്ക്) - 147

പൈപ്പ് ഫിറ്റർ - 186

പ്ലംബർ - 126

ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) - 88

പാസ്സ - ​​252

സ്റ്റെനോഗ്രാഫർ - 8

മെഷിനിസ്റ്റ് - 26

ടർണർ - 37

English Summary: Western Railway Recruitment 2022: Apply for more than 3000 Apprentice Vacancies
Published on: 30 May 2022, 12:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now