Updated on: 8 November, 2021 11:28 AM IST
What are the benefits of fixed investment?

സ്ഥിര നിക്ഷേപം നടത്തുമ്പോൾ പലിശ മാത്രമല്ല നമുക്ക് അതിൽ നിന്ന് ലഭിക്കുന്നത്. 

ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍, നികുതിയിളവ് തുടങ്ങിയ മറ്റ് പല നേട്ടങ്ങളും ഇതിനൊപ്പം നിക്ഷേപകന് ലഭിക്കുന്നുണ്ട്. ഇതിനെ കുറിച്ച് കൂടുതലറിയാം

ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നിക്ഷേപകന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. അടിയന്തിരമായ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം നിക്ഷേപന് ഉപയോഗപ്പെടുത്താം.

ഇന്‍ഷുറന്‍സ്

സ്ഥിര നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍ സേവനങ്ങള്‍ തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. 1991ലെ ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നിക്ഷേപകര്‍ക്ക് നികുതി ഇളവിന് ആര്‍ഹതയുണ്ട്. മറ്റ് ആസ്തി നിക്ഷേപങ്ങളെ പോലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകില്ല.

ചെറിയ പ്രായത്തില്‍ തന്നെ ഒരു വ്യക്തിയില്‍ നിക്ഷേപ സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തുവാന്‍ സ്ഥിര നിക്ഷേപങ്ങള്‍ കാരണമാകുന്നു. ചെറിയ തുക ചെറിയ കാലയളവിലേക്ക് സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുവാനും നിക്ഷേപകന് സാധിക്കും. 15 ദിവസം മുതല്‍ 3 മാസം വരെയുള്ള ഹ്രസ്വകാലത്തേക്ക് പോലും ഇത്തരത്തില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം

ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നത് ഒട്ടും സങ്കീര്‍ണമായ പ്രക്രിയ അല്ല. ഏതൊരാള്‍ക്കും എളുപ്പം പൂര്‍ത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. മികച്ച പലിശ നിരക്കിന് പുറമേ ഇന്‍ഷുറന്‍സ് സേവനം, ആദായ നികുതി നേട്ടങ്ങള്‍ തുടങ്ങിയവയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ലഭിക്കും.

ധാരാളം നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് നമുക്ക് അനുയോജ്യമായ നിക്ഷേപം എന്നത് കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. സ്ഥിര നിക്ഷേപങ്ങള്‍ പുതിയൊരു നിക്ഷേപ രീതിയൊന്നുമല്ല. സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും പ്രയോജനകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം ആരംഭിക്കാം എന്നതാണ്.

സവിശേഷതകള്‍

സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപകന്റെ നിക്ഷേപ തുകയ്ക്ക് മുകളിലുള്ള സുരക്ഷിതത്വത്തിന് പുറമേ മികച്ച ആദായവും ലഭിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ ലഭിക്കുന്ന മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ചെറിയ പ്രായത്തില്‍ തന്നെ സ്ഥിര നിക്ഷേപം ആരംഭിക്കുന്നത് ജീവിതത്തില്‍ സമ്പാദ്യ ശീലം തുടങ്ങുന്നതിന് കാരണമാകുന്നു. നിക്ഷേപ സുരക്ഷിതത്വം നിക്ഷേപകന് ആത്മവിശ്വാസവും നല്‍കുന്നു. മറ്റ് ആസ്തികളെപ്പോലെ അസ്ഥിരത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉണ്ടാവുകയില്ല.

English Summary: What are the benefits of fixed investment?
Published on: 08 November 2021, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now