Updated on: 24 April, 2021 1:41 PM IST
ലോൺ എടുക്കുന്ന ബാങ്കിൻറെ പ്രോസസിംഗ് ഫീ, ഫ്രീ ക്ലോഷർ, പാർട്ട് പ്രീപെയ്മെന്റെ ചാർജുകൾ എന്നിവയെ പറ്റിയും കൃത്യമായി മനസ്സിലാക്കണം.

പലർക്കും സ്വർണ്ണം പണയം വെച്ച് വായ്പ എടുക്കാൻ താല്പര്യമില്ല. അത്തരത്തിൽ ഉള്ളവർക്ക് ഒരു നല്ല മാർഗമാണ് വ്യക്തിഗത ലോൺ അല്ലെങ്കിൽ പേഴ്സണൽ ലോൺ എടുക്കുക എന്നത്.

ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കുന്നതിനു മുൻപ് നിങ്ങളുടെ നിലവിലുള്ള സ്ഥിതി അനുസരിച്ച് ഏറ്റവും അനുയോജ്യമായത് ഏത് ലോൺ ആണ്‌ എന്ന് കണ്ടെത്തണം.

അതുപോലെ ലോൺ എടുക്കുന്ന ബാങ്കിൻറെ പ്രോസസിംഗ് ഫീ, ഫ്രീ ക്ലോഷർ, പാർട്ട് പ്രീപെയ്മെന്റെ ചാർജുകൾ എന്നിവയെ പറ്റിയും കൃത്യമായി മനസ്സിലാക്കണം.

ഇതുമാത്രമല്ല നിങ്ങൾ ഒരു ലോണെടുത്ത് ശേഷം അതിൻറെ അടവുകൾ കൃത്യമായി തിരിച്ചടയ്ക്കണം അല്ലാത്തപക്ഷം ഇത് നിങ്ങൾക്ക് കൂടുതൽ പലിശ അടയ്ക്കുന്നതിനും, അതുപോലെതന്നെ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരു വ്യക്തിഗത ലോൺ എടുക്കുന്നതിനു മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം കൃത്യമായി അറിഞ്ഞിരിക്കണം.

ഓരോ ബാങ്കുകളും പ്രത്യേക ലോണുകൾക്ക് ഈടാക്കുന്ന പലിശ നിരക്ക് എന്താണ് എന്ന് കൃത്യമായി അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം ലോണുകൾ എടുക്കുക. വിവിധ ബാങ്കുകളും ലോൺ നിരക്കും താഴെ കൊടുത്തിരിക്കുന്നു .

യൂണിയൻ ബാങ്ക് – 8.90% – 12.00%

പി‌എൻ‌ബി – 8.95% – 11.80%

എസ്‌ബി‌ഐ – 9.60% – 13.85%

ബാങ്ക് ഓഫ് ബറോഡ – 10.10% – 15.45%

എച്ച്ഡി‌എഫ്സി ബാങ്ക് -10.75 -21.30%

കൊട്ടക് മഹീന്ദ്ര ബാങ്ക് – 10.75% ൽ താഴെ

ഐസിഐസിഐ ബാങ്ക് – 11.25% – 21% 

കാനറ ബാങ്ക് – 11.25% – 13.90% 

ബാങ്ക് ഓഫ് ഇന്ത്യ – 11.35% – 12.35% 

ആക്സിസ് ബാങ്ക് – 12% – 24% 

ഇതിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നൽകുന്ന ബാങ്ക് ഏതാണെന്ന് കണ്ടെത്തിയശേഷം വ്യക്തിഗത ലോണുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

English Summary: What are the things to look for before taking out a personal loan?
Published on: 24 April 2021, 01:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now