Updated on: 24 April, 2023 3:03 PM IST
Wheat procurement in country increased 12% says FCI

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ നടപ്പു ഉത്പാദന സീസണിലെ ഗോതമ്പ് സംഭരണം ഏപ്രിൽ 19 വരെ ആയപ്പോഴേക്കും 11.14 ദശലക്ഷം ടണ്ണിലെത്തി. ഗോതമ്പ് സ്റ്റോക്ക് ഏപ്രിൽ 1ന് 8.3 മില്ല്യൺ ടണ്ണായി കുറഞ്ഞു. 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്, കാരണം ഈ വർഷം ഉൽപാദനത്തിലെ ഇടിവും സ്വകാര്യ കമ്പനിയുടെ ഗോതമ്പ് വാങ്ങലിലെ വർദ്ധനവും കാരണം, സർക്കാരിന്റെ സംഭരണം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.

സാധാരണയായി, ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ധാന്യങ്ങളുടെ വിളവെടുപ്പ്, ഈ വർഷം മാർച്ചിൽ പെയ്ത അപ്രതീക്ഷിതമായി പെയ്‌ത മഴയെത്തുടർന്ന് കൃഷിയിടങ്ങളിൽ വിളകളിലെ ഈർപ്പം ഉണങ്ങാൻ കർഷകർ തീരുമാനിച്ചപ്പോൾ ഗോതമ്പ് സംഭരണം വൈകിയാണ് ആരംഭിച്ചത്. സെൻട്രൽ പൂളിലേക്ക് ഏറ്റവും കൂടുതൽ ഗോതമ്പ് സംഭാവന നൽകുന്ന പഞ്ചാബിലെ സംഭരണം ഏപ്രിൽ 19 വരെ 3.9 മെട്രിക് ടണ്ണും, ഹരിയാനയിൽ നിന്നുള്ളത് 3.8 മെട്രിക് ടണ്ണുമാണ്. മധ്യപ്രദേശിലെ ഗോതമ്പ് സംഭരണം 3.2 മില്ല്യൺ ടണ്ണാണ്. ഗുജറാത്തിൽ നിന്നും ബിഹാറിൽ നിന്നും ഇതുവരെ ഗോതമ്പ് സംഭരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

മാർച്ചിൽ പെയ്ത അപ്രതീക്ഷിത മഴ പഞ്ചാബിലും ഹരിയാനയിലും ഉൽപാദനത്തിൽ നേരിയ നഷ്ടം വരുത്തി, എന്നാൽ മഴയെ തുടർന്നു താഴ്ന്ന താപനില മറ്റ് പ്രദേശങ്ങളിലെ വിളകളെ ബാധിക്കാതെ സഹായിച്ചു. ഉത്തർപ്രദേശിലും, ബിഹാറിലും വൈകി വിതച്ച വിളകൾക്ക് ഉയർന്ന വിളവ് ലഭിക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര മാധ്യമങ്ങളോട് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: തേയില കൃഷിയിൽ വിള നാശം നേരിട്ട് ത്രിപുരയിലെ കർഷകർ

English Summary: Wheat procurement in country increased 12% says FCI
Published on: 24 April 2023, 11:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now