1. News

തേയില കൃഷിയിൽ വിള നാശം നേരിട്ട് ത്രിപുരയിലെ കർഷകർ

രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥ മൂലം തേയിലത്തോട്ടങ്ങളിൽ ഉൽപാദനത്തിൽ കുറവ് നേരിടുകയാണെന്ന് തേയിലത്തോട്ടങ്ങളിലെ കർഷകർ വെളിപ്പെടുത്തി.

Raveena M Prakash
Tea Plantation:  Tripura faces production decline in tea crops says farmers
Tea Plantation: Tripura faces production decline in tea crops says farmers

രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥ മൂലം തേയിലത്തോട്ടങ്ങളിൽ ഉൽപാദനത്തിൽ കുറവ് നേരിടുകയാണെന്ന് തേയിലത്തോട്ടങ്ങളിലെ കർഷകർ വെളിപ്പെടുത്തി. തേയില വിളയുടെ വിലയിടിവ് മാർജിനുകളിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ടെന്നും ഓഹരി ഉടമകൾ വ്യക്തമാക്കി. റബ്ബറിന് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായമായ തേയിലത്തോട്ടങ്ങളിൽ, ഈ സീസണിൽ വരൾച്ചയ്ക്ക് സമാനമായ സാഹചര്യം കാരണം വിളനഷ്ടം നേരിടുന്നുണ്ടെന്ന് ത്രിപുര ടീ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (TTDC) ചെയർമാൻ അറിയിച്ചു.

സംസ്ഥാനത്തെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ കാരണം തേയില ഉൽപാദനത്തെ മോശമായി ബാധിച്ചു. ഇലകളുടെ ക്ഷാമവും, കൂടാതെ ലേല വിപണിയിലെ അളവും കുറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. തേയില കൃഷിയിൽ നിന്ന് ലാഭം ലഭിക്കാൻ പ്രയാസമാണ് എന്നും, അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ടിടിഡിസിക്ക് അഞ്ച് എസ്റ്റേറ്റുകളും രണ്ട് നിർമ്മാണ യൂണിറ്റുകളും എട്ട് ലക്ഷം കിലോ വാർഷിക ഉൽപാദന ശേഷിയുള്ളതാണ്. ത്രിപുര പ്രതിവർഷം 90 ലക്ഷം കിലോ തേയില ഉത്പാദിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്.

നെല്ലിന് നൽകുന്നതുപോലെ തന്നെ തേയിലയ്ക്ക് സർക്കാർ താങ്ങുവിലയില്ലെന്നും, എന്നാൽ താങ്ങുവില നൽകേണ്ടതുണ്ടെന്നും, ഈ സമ്പ്രദായം രാജ്യത്തുടനീളം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴയില്ലാത്തതും, സംസ്ഥാനത്തെ തേയില ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും, ഉത്പാദന കുറവുണ്ടായിട്ടും വിൽപ്പന വില കഴിഞ്ഞ വർഷം 300 രൂപയിൽ നിന്ന് 200 രൂപയായി കുറഞ്ഞുവെന്നും തേയിലത്തോട്ടങ്ങളിലെ അധികൃതർ അറിയിച്ചു. ത്രിപുരയിലെ ഏറ്റവും വലിയ തേയില ത്തോട്ടമാണ് മനു വാലി ടീ എസ്റ്റേറ്റ്, ഇത് പ്രതിവർഷം 15 ലക്ഷം കിലോയിലധികം തേയില ഉത്പാദിപ്പിക്കുന്നു.

ഒരു കിലോ തേയിലയ്ക്ക് ഉൽപ്പാദനച്ചെലവ് 160 മുതൽ 170 രൂപ വരെയാണ്. സാധാരണയായി, ഏപ്രിൽ, മെയ് മാസങ്ങളിൽ തേയില കിലോയ്ക്ക് 300 രൂപയ്ക്ക് വിൽക്കുന്നു, എന്നാൽ ഒക്ടോബറിൽ നിരക്ക് 150 രൂപയായി കുറയുന്നു. അതിനാൽ, ഈ സമയം തേയിലയ്ക്ക് ലാഭമുണ്ടാക്കുന്ന സമയമാണിത്. വലിയ തോട്ടക്കാർക്ക് ഒരു പരിധി വരെ നഷ്ടം നികത്താൻ കഴിയും, എന്നാൽ ചെറുകിട കർഷകർ ഈ സാഹചര്യം നേരിടാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്, എന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനത്ത് 52 സ്വകാര്യ തോട്ടങ്ങളും തേയില ഉൽപ്പാദിപ്പിക്കുന്നതിന് 22 ഫാക്ടറികളുമുണ്ടെങ്കിലും തേയിലകളുടെ ക്ഷാമം കാരണം ഇപ്പോൾ 13 എണ്ണം മാത്രമാണ് നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഓപ്പറേഷൻ യെല്ലോ: പിടിച്ചെടുത്തത് 1,41,929 റേഷൻ കാർഡുകൾ...കൂടുതൽ കൃഷി വാർത്തകൾ..

English Summary: Tea Plantation: Tripura faces production decline in tea crops says farmers

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters