Updated on: 23 March, 2021 6:57 AM IST
പുതിയ വാഹനം വാങ്ങുവാൻ

പുതിയ വാഹനം വാങ്ങുവാൻ ഡീലറെ സമീപിക്കുമ്പോൾ മോഹന വാഗ്ദാനങ്ങളിൽ പെട്ട് പല ഉപഭോക്താക്കളും വഞ്ചിതരാകാറുണ്ട്.

പലതവണ ഉപയോഗിച്ച വാഹനം ഉപഭോക്താവിന് കൊടുക്കുക, പറഞ്ഞുറപ്പിച്ച കാലയളവിൽ വാഹനം കൊടുക്കാതിരിക്കുക, വാഗ്ദാനം ചെയ്ത വിലയേക്കാൾ കൂടുതൽ വാങ്ങുക എന്നിവ അവയിൽ ചിലതാണ്.

പുതിയ വാഹനത്തിന്റെ വിലയായി മുഴുവൻ തുകയും മുൻകൂറായി കൈപ്പറ്റുകയും, വാഹനം കൃത്യസമയത്ത് ഉപഭോക്താവിന് കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ഉപഭോക്ത നിയമം അനുസരിച്ച് Unfair Trade Practice ആണ്. കാറിന്റെ ഉത്പാദനവും വിതരണവും വേറൊരു ഉത്പാദകന്റെ പരിധിയിൽ വരുന്ന കാര്യമായതുകൊണ്ട് കാർ ഡീലർ മുൻകൂർ പണം കൈപ്പറ്റുകയെന്നത് തെറ്റായ വ്യാപാര തന്ത്രത്തിന്റെ ഭാഗമാണ്.

കാർ കച്ചവടക്കാരന് സ്വതന്ത്രമായി ഇടപെടുവാൻ കഴിയാത്ത ഉത്പാദന മേഖലയിൽ, ആധിപത്യം ഉണ്ടെന്ന് തെറ്റായി ഉപഭോക്താവിനെ ബോധ്യപ്പെടുത്തി പണം കൈപ്പറ്റുന്നത് നിയമപരമല്ല. ഉപഭോക്ത കമ്മീഷൻ, ചണ്ഡീഗഡിന്റെയാണ് ഇത്തരത്തിലുള്ള നിരീക്ഷണം.
ഇക്കാര്യത്തിൽ ഉപഭോക്താവിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും ഉപഭോക്ത കമ്മീഷനുകൾ നിലവിലുണ്ട്.

English Summary: when buying new vehicle steps to not get cheated
Published on: 23 March 2021, 06:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now