1. News

ഇരുചക്ര വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ മാത്രം

വാഹന നികുതി നാല് വര്‍ഷമോ അതില്‍ കൂടുതലോ അടയ്ക്കതെ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. 2020 മാര്‍ച്ച് 31 വരെ നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

Arun T

വാഹന നികുതി നാല് വര്‍ഷമോ അതില്‍ കൂടുതലോ അടയ്ക്കതെ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. 2020 മാര്‍ച്ച് 31 വരെ നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

പദ്ധതി പ്രകാരം സ്വകാര്യവാഹനങ്ങള്‍ക്ക് നികുതിയും, അധികനികുതിയും, പലിശയും ഉള്‍പ്പെടെയുള്ള തുകയുടെ 60 ശതമാനം വരെ ലാഭിക്കാം. പൊതുകാര്യ വാഹനങ്ങള്‍ക്ക് 70 ശതമാനം വരെ ലാഭിക്കാം. നിയമ നടപടി ഒഴിവാക്കി രജിസ്റ്റര്‍ നമ്പര്‍ ക്യാന്‍സല്‍ ചെയ്യാം. മാര്‍ച്ച് 31 വരെ മാത്രമേ ഈ അവസരം ലഭിക്കു.

വാഹനം നിലവിലില്ല എന്ന സത്യവാങ്മൂലം 100 രൂപ മുദ്രപത്രത്തില്‍ ഉടമയോ അനന്തരാവകാശിയോ കാസര്‍കോട് ആര്‍.ടി.ഓഫീസിലോ, കാഞ്ഞങ്ങാട് സബ് ആര്‍.ടി.ഓഫീസിലോ, വെള്ളരിക്കുണ്ട് സബ് ആര്‍.ടി.ഓഫീസിലോ നല്‍കി നിശ്ചിത നികുതി അടച്ച് റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാം.

കൈമാറ്റപ്പെട്ട വാഹനം എവിടെയുണ്ടെന്ന് അറിയാത്തവര്‍ക്കും, നികുതി കുടിശ്ശികയ്ക്ക് നോട്ടീസ് ലഭിച്ചവര്‍ക്കും ആര്‍.സി. ബുക്ക് സറണ്ടര്‍ ചെയ്യാതെ വാഹനം പൊളിച്ചവര്‍ക്കും അസല്‍ ആര്‍.സി. 

ഇല്ലാത്തതിനാല്‍ ആര്‍.സി. ക്യാന്‍സല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്കും അവസരം ലഭിക്കും. ക്ഷേമനിധി കുടശ്ശികയുണ്ടായിരിക്കേ ഉടമ മരണപ്പെട്ട് മരണാനന്തരം കൈമാറ്റം നടത്താന്‍ കഴിയാതിരുന്നവര്‍, പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് കാര്‍ നിരക്കില്‍ നികുതി ഒടുക്കിയിരുന്ന ബസ് ഉടമകള്‍, വാങ്ങിയ ആള്‍ പേര് മാറ്റിയെടുക്കാതിരുന്നതിനാല്‍ നികുതി കുടിശ്ശികയുടെ ബാധ്യതയും മറ്റ് നിയമതടസ്സവുമുള്ളവര്‍ എന്നിവര്‍ക്കും നികുതി ഒടുക്കാന്‍ കഴിയാതെ രജിസ്‌ട്രേഷന്‍ നമ്പറും, ഉടമസ്ഥാവകാശവും നിയമപരമായി നീക്കി കിട്ടാനുള്ളവര്‍ക്കും, ജി-ഫോം അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും നികുതി ബാധ്യതയില്‍ നിന്നും ഭാവിയില്‍ ഉണ്ടാവാനിടയുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാകാനുള്ള അവസരം കൂടിയാണിത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ടി. ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ : 04994 25529

English Summary: vehicle tax : one time settlement : date upto march thirty one

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds