തിരുവനന്തപുരം: കേരളത്തിൽ പരക്കെ മഴ. പുലർച്ചെ ആരംഭിച്ച മഴ പലയിടത്തും ഇപ്പോഴും ശക്തമായി തുടരുന്നു. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമായതോടെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി. അതാത് ജില്ലാ ഭരണകൂടങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കൃത്യമായ മുന്നറിയിപ്പുകൾ നൽകിയ ശേഷമേ ഡാമുകൾ തുറക്കൂ.
As the rains intensified, the water level in the dams began to rise. The district administrations are monitoring the situation. The dams will be opened only after giving proper warnings.
ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ജൂൺ 13, 14, 15 ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
Yellow alert has been sounded in four districts of the state today. The yellow alert has been sounded in Malappuram, Kozhikode, Wayanad, Kannur and Kasaragod districts today. Yellow alerts are likely to be sounded in more districts in the event of heavy rains. Rains are expected to be more intense on June 13, 14 and 15.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഇങ്ങനെ:
ജൂണ്‍ 13 : എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 14: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 15: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
തെക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കുമെന്നും വടക്കൻ കേരളത്തിലും, മധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പയർ കൃഷിയും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും.