Updated on: 19 March, 2024 12:52 PM IST
കാട്ടുതീ

ഇ​ടു​ക്കി: വേ​ന​ൽ ചൂട് കനത്തതോടെ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടു തീ വ്യാപകമായി ഏക്കറുകണക്കിന് കൃഷിനശിച്ചു. ഇടുക്കിൻജില്ലയിലെ വനമേഖലയോട് ചേർന്നും വ്യാപകമായ രീതിയിൽ കാട്ടു തീ പടർന്നിട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച അ​ടി​മാ​ലി, ഉ​ടു​മ്പ​ന്നൂ​ർ, ത​ട്ടേ​ക്ക​ണ്ണി വ​ന​മേ​ഖ​ല എന്നിവിടങ്ങളിലാണ് കാട്ടു തീ പടർന്നത്. ഇതോടെ കൃഷിയിറക്കി വിളവെടുപ്പിനു കാത്തുനിന്ന കർഷകരാണ് നിരാശരായത്. വേനൽ ച്ചുടി ക്രമാതീതമായി ഉയർന്നതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കാട്ടു തീ പടർന്നത്.

ഇനിയും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ കർഷകർ ഉൾപ്പെടെയുള്ളവർ വലിയ ജാഗ്രതയിലാണ്.

അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ പ​ള്ളി​പ്പാ​ട്ടു​കു​ടി വ​ർ​ഗീ​സി​ന്‍റെ 3 ഏക്കർ വരുന്ന കൃഷിയിടമാണ് ഞാ​യ​റാ​ഴ്ച സ​ന്ധ്യ​യോ​ടെ​ കത്തിനശിച്ചത്.300 കൊ​ക്കോ​യും 400 കു​രു​മു​ള​ക് ചെ​ടി​ക​ളും ജാ​തി, മാ​വ്, പ്ലാ​വ്, ഉൾപ്പെടെ നിരവധി വിളകളാണ് അഗ്നിക്കിരയായത്. അടിമാലിയിൽ നിന്ന് അഗ്നിരക്ഷാസേന തീയണക്കാൻ എത്തിയെങ്കിലും കാര്യമായ ഇടപെടൽ നടത്താൻ സാധിച്ചില്ല.

അപൂർവ്വങ്ങളായ സസ്യ ജന്തുജാലങ്ങളാൽ സമ്പന്നമായ ഇടുക്കി ജില്ലയിലെ തട്ടേക്കണ്ണി വനമേഖലയിലും കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണയാണ് കാട്ടു തീ പടർന്നത്.

English Summary: wildfire
Published on: 19 March 2024, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now