Updated on: 4 December, 2020 11:20 PM IST
സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കുക, പാഴ്‌നിലങ്ങളെ കൃഷി യോഗ്യമാക്കുക

 

 

കൊച്ചി: കാർഷിക ജോലികൾക്ക് മാത്രമല്ല കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും ഇനി വളയിട്ട കൈകൾ നേതൃത്വം കൊടുക്കും. മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ചയിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള  വര്‍ക് യാഡ് ആരംഭിച്ചത്.


സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കുക, പാഴ്‌നിലങ്ങളെ കൃഷി യോഗ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക, കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നിവയാണു മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ലക്ഷ്യം. 40 വനിതകള്‍ക്കാണു യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളിൽ ആദ്യ ഘട്ടമായിപരിശീലനം നല്‍കിയത്. കുറച്ചു പേര്‍ കൃഷിപ്പണിക്കു യന്ത്രങ്ങളുമായി പോകുമ്പോള്‍ ബാക്കിയുള്ളവര്‍ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെടും.


എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അനുവദിച്ച അറ്റകുറ്റപ്പണിയാണ് ഇവിടെ നടത്തുന്നത്. The repairs are being carried out in Ernakulam, Idukki and Thrissur districts.യന്ത്രങ്ങള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്നതിനും അവയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പദ്ധതിയില്‍ വനിതകള്‍ക്കു പരിശീലനം നല്‍കിയിരുന്നു. കൊയ്ത്ത്, മെതി, ഉഴവ്, കളപറിക്കല്‍, ഞാറ്റടി നടല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന 40 യന്ത്രങ്ങളാണ് ആദ്യഘട്ടത്തില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇഞ്ചിക്കൃഷി - വിത്ത് പരിചരണവും കീടപ്രതിരോധവും

English Summary: Women are no longer responsible for the maintenance of agricultural machinery
Published on: 14 November 2020, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now