മാഹി :
പ്രവാസിയും പ്രമുഖ പരിസ്ഥിതിപ്രവർത്തകനുമായ പുന്നോൽ സ്വദേശി ജസ്‌ലീം മീത്തലിൻറെ പത്നി നസ്രീൻ ജസ്‌ലീമിൻറെ നിയന്തണത്തിൽ സ്ത്രീകൾക്ക് മാത്രം പ്രവേശനം നൽകിക്കൊണ്ട് ന്യു മാഹിയിൽ പ്രവർത്തനമാരംഭിക്കുന്ന സുംബാ നൃത്ത കേന്ദ്രത്തിൻറെ ഉത്‌ഘാടന കർമ്മം പ്രമുഖ നർത്തകി ഷീല ഭരതൻ നിർവ്വഹിച്ചു .
കോർപറേറ്റ് ഇവെന്റ്സ് ,സെമിനാറുകൾ ,ട്രൈഡ് ഷോ ,വിവാഹം ,ജന്മദിനാഘോഷം തുടങ്ങി ആയിരം പേർക്ക് പങ്കെടുക്കാൻ സൗകര്യമൊരുക്കിക്കൊണ്ട് ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മാണം പൂർത്തിയായ ഓപ്പൺ ഓഡിറ്റോറിയത്തിൻറെ ഉത്‌ഘാടനവും ലോറൽ ഗാർഡനിൽ ശ്രീമതി .നഫീസ മൂസ നിർവ്വഹിച്ചു.
സ്വസ്ഥവും സ്വൈര്യവുമായി സ്ത്രീകൾക്ക് വ്യായാമം ചെയ്യാനുള്ള സാമൂഹ്യ വ്യവസ്ഥിതിയും സൗകര്യവും സംജാതമാക്കുക എന്ന ലക്ഷ്യവുമായാണ് ശ്രീമതി നസ്രീൻ ജസ്‌ലീമിൻറെ നിയന്തണത്തിൽ സ്ത്രീകളാക്കായി വ്യായാമകേന്ദ്രം ന്യുമാഹിയിൽ ആരംഭിച്ചത് .ന്യു മാഹിയിലെ ഉസ്സൻ മൊട്ടയിൽ പ്രവർത്തിക്കുന്ന ലോറൽ ഗാർഡനോട ചേർന്നാണ് സുംബാ നൃത്തകേന്ദ്രം പ്രവർത്തിക്കുന്നത് . തൊട്ടടുത്തുതന്നെ സ്ത്രീകൾക്കുമാത്രമായി നീന്തൽ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട് .
ന്യു മാഹി ഉസ്സൻമൊട്ടയിൽ ദേശീയപാതയോട് ചേർന്നുകിടക്കുന്ന പ്രകൃതിരമണീയമായ ലോറൽ ഗാർഡനിൽ നടന്ന ഉത്‌ഘാടനച്ചടങ്ങിൽ സുംബാ ഡാൻസ് ഇസ്ട്രക്ടർ ,പ്രമുഖ യോഗ ഡാൻസർ ,ജെ സി ഡാനിയൽ കലാശ്രീ അവാർഡ് ജേതാവ് എന്നീനിലകളിൽ ശ്രദ്ധേയയായ പ്രമുഖ നർത്തകി ഷീല ഭരതൻ സുംബാ ഡാൻസിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
കുട്ടികള്‍ക്കായുള്ള സുംബകിഡ്‌സ് ,മുതിര്‍ന്നവര്‍ക്കായുള്ള സുംബ ഗോള്‍ഡ്
കൂടുതല്‍ ഫിറ്റ്‌നസ് നല്‍കുന്നതിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ സുംബ ടോണിംഗ് എന്നിവയ്ക്ക് പുറമെ സ്ത്രീകളുടെ ശരീര ഘടനക്കു യോജിച്ച രീതിയില്‍ ശരീരഭാരം നിലനിര്‍ത്തുന്നതിന് പരിശീലിക്കാവുന്ന സുംബ സെന്റാവോ തുടങ്ങിയ വ്യായാമങ്ങൾ പരിശീലിക്കുവാനും ഇവിടെ അവസരമൊരുക്കിയതായി ലോറൽ ഗാർഡൻ മാനേജിംഗ് ഡയറക്റ്റർ ശ്രീമതി നസ്രീൻ ജസ്‌ലീം പറഞ്ഞു .
മുഖ്യ അവതാരകയും കലാകാരിയുമായ സവിതയുടെ നിയന്ത്രണത്തിൽ നടന്ന ഉത്‌ഘാടനചടങ്ങിൽ സെന്റർ ഫോർ എച്ച് ആർ ആൻഡ് ഇന്റർ നേഷണൽ സ്റ്റാൻഡേർഡ്‌സ് കേരളയുടെ പ്രധിനിധി ഡോ . ഡി.പി ജോസ് ISO 9001 : 2015 സർട്ടിഫിക്കറ്റ് ശ്രീമതി നസ്റീൻ ജസ്‌ലീമിന് സമർപ്പിച്ചു .
ഷീല ഭരതൻ ,നസ്രീൻ ജസ്‌ലീം ,ജസ്‌ലീം മീത്തൽ ,ചാലക്കര പുരുഷു ,ബിനീഷ് പാനൂർ ,ഹരീന്ദ്രൻ മാവിലോത്ത് ,കെ പി ഷാനവാസ് പുന്നോൽ , ദിവാകരൻ ചോമ്പാല തുടങ്ങിയവർചടങ്ങിൽ സംസാരിച്ചു.
സംഗീതത്തിന്റെ താളാത്മകതയിൽ വ്യായാമവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് പ്രമുഖ സുംബാ ഡാൻസ് ഫിറ്റ്നസ് ട്രെയിനർ സിൻ മസ്‌ന അസ്‌ലത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്ന
സുംബാ ഡാൻസിൻറെ സൗജന്യഡമോൺസ്‌ട്രേഷനിൽ നൂറുക്കണക്കിന് സ്ത്രീകൾ പങ്കാളികളായി .കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ബന്ധപ്പെടുക . laurelgardeningservices .com ,9061254275 ,9746805754