Updated on: 13 November, 2023 8:39 PM IST
വനിത കമ്മിഷന്‍ തീരദേശ മേഖല ക്യാമ്പ്: സെമിനാര്‍ 12ന് കൊയിലാണ്ടിയില്‍

കോഴിക്കോട്: വനിത കമ്മിഷന്‍ തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ നവംബര്‍ 12ന് രാവിലെ 10ന് റെയില്‍വേ അണ്ടര്‍പാസിനു സമീപം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്നു.

സെമിനാര്‍ വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്‌തു. വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തി.

വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ഗാര്‍ഹിക പീഡന നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും എന്ന വിഷയം വനിത കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ അവതരിപ്പിക്കും. മദ്യാസക്തി എന്ന വിഷയം വനിത കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന അവതരിപ്പിച്ചു. വനിത കമ്മിഷനും കൊയിലാണ്ടി നഗരസഭ കുടുംബശ്രീയും ചേര്‍ന്നാണ്  സെമിനാര്‍ സംഘടിപ്പിച്ചത്.

English Summary: Women's Commission Coastal Zone Camp: Seminar on 12th at Koilandi
Published on: 13 November 2023, 08:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now