Updated on: 9 November, 2023 9:33 AM IST
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കും; തീരദേശത്ത് വനിത കമ്മിഷന്റെ പ്രത്യേക ക്യാമ്പ്

കൊല്ലം: തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിത കമ്മിഷന്‍ ഒമ്പത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആദ്യ ക്യാമ്പ് നവംബര്‍ ഒന്‍പതിനും 10നും കൊല്ലം ജില്ലയിലെ തീരദേശമേഖലയില്‍. ഗാര്‍ഹികപീഡന നിരോധനനിയമം 2005 വിഷയത്തില്‍ പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ ഒമ്പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സെമിനാര്‍ വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും. 

മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. വനിത കമ്മിഷന്‍ അംഗങ്ങളായ ഇന്ദിര രവീന്ദ്രന്‍, പി കുഞ്ഞായിഷ, വി ആര്‍. മഹിളാമണി, എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ ടി കെ ആനന്ദി, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന എന്നിവര്‍ പങ്കെടുക്കും. ജില്ലാവനിതാ സംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി ക്ലാസ് നയിക്കും.

നവംബര്‍ 10ന് രാവിലെ 8.30ന് തീരദേശമേഖലയില്‍ വനിത കമ്മിഷന്റെ സന്ദര്‍ശനം. തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഏകോപന യോഗം രാവിലെ 11ന് തങ്കശേരി മൂതാക്കര സെന്റ് പീറ്റേഴ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷനംഗം വി ആര്‍ മഹിളാമണി അധ്യക്ഷയാകും. എം മുകേഷ് എം എല്‍ എയാണ് വിശിഷ്ടാതിഥി.

വനിത കമ്മിഷന്‍ അംഗങ്ങളായ ഇന്ദിര രവീന്ദ്രന്‍, പി. കുഞ്ഞായിഷ, എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ പങ്കെടുക്കും. ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ.ടി.കെ. ആനന്ദി ചര്‍ച്ച നയിക്കും.

തീരദേശ മേഖലകളിലെ സ്ത്രീകള്‍ പ്രകൃതിദുരന്തങ്ങള്‍, ഗാര്‍ഹികപീഡനം, സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമുള്ള അപര്യാപ്തതകള്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക ക്യാമ്പെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അറിയിച്ചു.

English Summary: Women's issues will be studied at a spl camp of Women's Commission in coastal areas
Published on: 08 November 2023, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now