Updated on: 25 July, 2023 3:39 PM IST
കാർഷിക മേഖലയിൽ ഊർജ്ജകാര്യക്ഷമത കൈവരിക്കാൻ ശില്പശാല

തിരുവനന്തപുരം: കാലാവസ്ഥ അതിജീവനശേഷിയും ഊർജ്ജ കാര്യക്ഷമതയും കാർഷിക മേഖലയിൽ' എന്ന വിഷയത്തിൽ എനർജി മാനേജ്‌മെന്റ് സെന്റർ സംഘടിപ്പിക്കുന്ന ശില്പശാല ഇന്ന് (ജൂലൈ 25) കൃഷിവകുപ്പുമായി ചേർന്ന് പതിനാല് ജില്ലകളിലും നടത്തുന്ന ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ഇ.എം.സിയിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാകും.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷിക മേഖലയെയാണ്. കാർഷിക മേഖലയിലെ ഊർജ്ജകാര്യക്ഷമത മെച്ചപ്പെടുത്തിയാൽ,  ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിനും കഴിയും. 

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക മേഖലയെ സമ്പന്നമാക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടു വരണം: ഡെപ്യൂട്ടി സ്പീക്കര്‍

കൃഷി, മൃഗ സംരക്ഷണ, മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക മേഖലയിലെ എഞ്ചിനീയർമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ജലസേചന വകുപ്പ് എഞ്ചിനീയർമാർ, കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ, കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും. ഊർജ്ജ പരിവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന അസർ, ഇക്വിനോക്ട് എന്നീ സംഘടനകളുമായി ചേർന്നാണ് ജില്ലാതല ശില്പശാലകൾ സംഘടിപ്പിക്കുന്നത്.

The workshop organized by the Energy Management Center on the theme 'climate resilience and energy efficiency in the agricultural sector' will be inaugurated today (July 25) by Agriculture Department Minister P. Prasad at 10.30 am. Power Minister K. Krishnankutty will preside over the function at EMC.

English Summary: Workshop to achieve energy efficiency in the agriculture sector
Published on: 25 July 2023, 02:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now