കഴിഞ്ഞ വര്ഷം കേരളത്തിൽ പ്രളയം നാശംവിതച്ച ഇടങ്ങളിലെല്ലാം ക്ഷീരമേഖലയും തകർന്നടിഞ്ഞു. കോടികളുടെ നഷ്ടമാണ് പ്രളയം ക്ഷീരമേഖലയ്ക്ക് നൽകിയത്.ഒട്ടേറെ പശുക്കളും കിടാങ്ങളുമാണ് ചത്തൊടുങ്ങിയത്.പ്രളയബാധിതരായ ക്ഷീരകർഷകരെ സഹായിക്കാൻ വിവിധ പദ്ധതികൾ സർക്കാരിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു.ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ പാലുത്പാദനത്തിൽ വൻ കുറവ് സംഭവിച്ചിരുന്നു..മിൽമ വഴി ഇക്കാലയളവിൽ 52,000 ലിറ്റർ പാലാണ് ദിവസം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ പാൽസംഭരണത്തിൽ വർധന വന്നിട്ടുണ്ട്. മാർച്ച് മാസത്തിൽ 73,000 ലിറ്ററായി പ്രതിദിനസംഭരണമായി മാറി. വരുംമാസങ്ങളിൽ പാലുത്പാദനത്തിൽ വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഇന്നു ലോക ക്ഷീര ദിനം. സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കുന്നത്.2001 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമാണ് ആചരണം തുടങ്ങിയത്.'സമീകൃതമായ പാല്‍ ആരോഗ്യത്തിന്' എന്ന സന്ദേശം ഈ ദിവസം കൈമാറുന്നു. ക്ഷീരകര്‍ഷകരും ക്ഷീര സഹകരണ സംഘങ്ങളും മില്‍മയുമെല്ലാം ആഘോഷത്തില്‍ പങ്കാളികളാകുന്നു. .ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംഘങ്ങള്‍ക്കുകീഴില്‍ ഈ ദിവസം കര്‍ഷകര്‍ ഒത്തുചേരുന്നു.
ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ കണക്ക് പ്രകാരം 2017-18 വര്‍ഷത്തെ ഇന്ത്യയിലെ പാലുല്‍പാദനം 176.3 മില്യണ്‍ മെട്രിക്ടണ്‍ ആണ്. ഇത് വിവിധ രാജ്യങ്ങളിലുളള ആകെ പാലുല്‍പാദനത്തിന്റെ 21 ശതമാനത്തോളം വരും. 2016-17 വര്‍ഷത്തെ ഇന്ത്യയിലെ ആകെ പാലുല്‍പാദനം 165.4 മില്യണ്‍ മെട്രിക്ടണ്‍ ആയിരുന്നു. എന്നാല്‍ 2017-18 വര്‍ഷം ഇത് 6.6 ശതമാനം വര്‍ധനവോടുകൂടിയാണ് 176.35 മില്യണ്‍ മെട്രിക്ടണ്ണിലെത്തി നില്‍ക്കുന്നത്. 2021-22 വര്‍ഷത്തോടുകൂടി ഇന്ത്യയിലെ മൊത്തം പാലുല്‍പാദനം 254.5 മില്യണ്‍മെട്രിക് ടണ്ണിലേക്ക് എത്തി ച്ചേരുമെന്നാണ് കണക്ക് കൂട്ടുന്നത്.
English Summary: world diary day
Published on: 01 June 2019, 03:42 IST