Updated on: 4 December, 2020 11:20 PM IST

ലോകത്താകമാനം ഇന്ന് മത്സ്യ തൊഴിലാളി ദിനമായി ആചരിക്കുന്നു. മഹാപ്രളയത്തിൽ നിന്ന് കേരളത്തിനെ കൈപിടിച്ചുയർത്തിയ കടലിൻറെ മക്കളുടെ ദിനത്തെ നമ്മൾ ആരും മറക്കാൻ പാടില്ല. ആ കാലഘട്ടത്തിൽ അവർ കാഴ്ചവച്ച ക്ഷേമപ്രവർത്തനങ്ങൾ വാക്കുകൾക്കതീതമാണ്. അവരുടെ പ്രശ്നങ്ങളും, മത്സ്യമേഖലയുടെ പ്രാധാന്യവും, മത്സ്യസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ആകെ മത്സ്യ ഉൽപ്പാദനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്. ഭാരതത്തിൽ മത്സ്യ ഉൽപ്പാദനത്തിൽ നാലാം സ്ഥാനമാണ് കേരളത്തിന്. ഇന്ത്യയിലെ കടൽമത്സ്യ ഇനങ്ങളുടെ 30 ശതമാനവും കേരളത്തിലാണ് കണ്ടു വരുന്നത്.രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന മേഖലയാണ് മത്സ്യമേഖല. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും മത്സ്യമേഖലയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. എന്നാൽ മത്സ്യമേഖലയുടെ പ്രാധാന്യം എടുത്തു പറയുമ്പോഴും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന മത്സ്യ തൊഴിലാളി സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ഇന്നും അറുതി വന്നിട്ടില്ല. ഇവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഇവർക്ക് വേണ്ട പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും നൽകുവാനും നാം ഒരോരുത്തരും മുൻകൈ എടുക്കേണ്ടതാണ്.

ഏകദേശം 20 കോടി ജനങ്ങൾക്ക് ജീവനോപാധി പ്രധാനം ചെയ്യുന്ന മേഖലയാണ് മത്സ്യമേഖല. ഇതിൽ 5.66 കോടി ജനങ്ങൾ നേരിട്ട് മത്സ്യബന്ധന, കൃഷി മേഖലയിൽ ജോലി ചെയ്തു വരുന്നുണ്ട്. ലോകത്തിലെ 12 മത്സ്യ ജൈവ വൈവിധ്യ സമ്പന്നരാജ്യങ്ങളിൽ ഒന്നാണ് ഭാരതം. 2700 ഇനം മത്സ്യങ്ങളാണ് ഇന്ത്യയിൽ കണ്ടുവരുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ മത്സ്യ ജൈവ സമ്പന്നതയെ തകർത്തു കൊണ്ടിരിക്കുകയാണ്. ജല ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പുവരുത്തി ജൈവവൈവിധ്യം നാം കാത്തുസൂക്ഷിക്കേണ്ടതാണ്. അമിത മത്സ്യബന്ധനം, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അശാസ്ത്രീയമായ മത്സ്യബന്ധന രീതികൾ തുടങ്ങിയവയെല്ലാം കടലിലെ മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നതിന് കാരണമാവുന്നു. ഈ മത്സ്യ ജനിതക സമ്പത്ത് വരും തലമുറയ്ക്കു കൂടി ലഭ്യമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതാണ്. അതുകൊണ്ടുതന്നെ മത്സ്യ ജൈവസമ്പത്തിന്റെ സംരക്ഷണവും, മത്സ്യതൊഴിലാളികളുടെ സാമ്പത്തിക സാമൂഹിക പുരോഗതിയും ലക്ഷ്യം വെക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും സർക്കാർ അത് യഥാവിധി നടപ്പിലാക്കേണ്ടതും ആണ്.

ജീവിതശൈലി മാറ്റിയാൽ ജീവിതശൈലി രോഗങ്ങളെ പടിക്കുപുറത്ത് നിർത്താം…

അതിജീവനത്തിന്റെ കാലത്ത് ഏറെ ശ്രദ്ധ പുലർത്തേണ്ട രോഗമാണ് 'ന്യൂമോണിയ'

അത്തിയുടെ അറിയാപ്പുറങ്ങൾ

English Summary: world fisherman day
Published on: 21 November 2020, 07:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now