Updated on: 8 April, 2024 10:51 PM IST
ലോകാരോഗ്യദിനാചരണം: നാളെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

ആലപ്പുഴ: ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ആരോഗ്യബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്കായി പ്രത്യേക ആരോഗ്യ പരിശോധന, ഓട്ടോ ഡ്രൈവർമാർക്കായി അടിസ്ഥാന ജീവിത പിന്തുണ പരിശീലനം, ആരോഗ്യ ഭക്ഷണ-പാനീയങ്ങളുടെ പ്രദർശനം, പോസ്റ്റർ പ്രദർശന മത്സരം എന്നിവ നാളെ (ഏപ്രിൽ 9 ) രാവിലെ 9.30മുതൽ നടക്കും.

. ഡി.എം.ഒ. ഡോ. ജമുന വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനു വർഗ്ഗീസ് വിഷയാവതരണം നടത്തും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ. വേണുഗോപാൽ ആരോഗ്യപ്രതിജ്ഞ ചൊല്ലികൊടുക്കും. ഡോ.എം. ആശ, ഡോ. സി.പി. പ്രിയദർശൻ, ഡോ. സംഗീത ജോസഫ്, ഡോ. ലീന, ഡോ.ആർ. അനുപമ, റ്റി.സാബു, ഹരിനാഥ്കുമാർ, കെ.കെ.ജയ, പീറ്റർ, പ്രമീള, ബെന്നി അലോഷ്യസ് എന്നിവർ സംസാരിക്കും. ദിനാചരണത്തോടനുബന്ധിച്ച് ഇന്നലെ(ഏപ്രിൽ 8) ആരോഗ്യ ക്വിസ്സ് മത്സരവും നടത്തി.

ലോകാരോഗ്യ ദിനം തിരുവനന്തപുരം ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ വച്ച് ആചരിച്ചു

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ വച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നിർവഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ. അധ്യക്ഷത വഹിച്ചു. 

കേരള സംസ്ഥാന എയ്ഡഡ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ശ്രീലത ആർ, അഡീഷണൽ ഡയറക്ടർ (കുടുംബക്ഷേമം) ഡോ. വി. മീനാക്ഷി, അഡീഷണൽ ഡയറക്ടർ (ടി.ബി.) ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിംഗ്) ഡോ. അജിത് വി., ഡെപ്യൂട്ടി ഡയറക്ടർ (ഡെന്റൽ) ഡോ. സൈമൺ മോറിസോൺ, ഡെപ്യൂട്ടി ഡയറക്ടർ (പബ്ലിക് ഹെൽത്ത് & ലെപ്രസി) ഡോ. ഷീജ എ.എൽ., ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, സ്റ്റേറ്റ് മാസ് എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ.എൻ. അജയ്, ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പാൾ സാലമ്മ പി.കെ. എന്നിവർ ആശംസയർപ്പിച്ചു.

തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദു മോഹൻ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ (എൻ.വി.ബി.ഡി.സി.പി. ഡോ. ബിപിൻ കെ. ഗോപാൽ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ബോധവൽക്കരണ സെമിനാറിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. ഹരികുമാർ എസ്. ലോകാരോഗ്യ ദിനാചരണ സന്ദേശമായ 'എന്റെ ആരോഗ്യം, എന്റെ അവകാശം'' എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു.

English Summary: World Health Day: Various programs are organized tomorrow
Published on: 08 April 2024, 10:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now