Updated on: 4 December, 2020 11:18 PM IST
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്ന് പഠനം വ്യക്തമാക്കുന്നു. മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തു  ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം ആണ്ന്നും  പഠനം പറയുന്നു. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 2018ലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും മലിനീകരമുള്ള 30 നഗരങ്ങളെടുത്താല്‍ അതില്‍ 22ഉം ഇന്ത്യയിലാണ്. മലിനീകരണത്തിൻ്റെ  തോതില്‍ ഗാസിയാബാദ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഒന്നാമതും പാകിസ്താന്‍ രണ്ടാമതും അഫ്ഗാനിസ്ഥാന്‍ നാലാമതുമാണുള്ളത്. ചൈനയിലെ ഹോട്ടണ്‍ നഗരം എട്ടാം സ്ഥാനത്തും പാകിസ്താനിലെ ലാഹോര്‍ പത്താം സ്ഥാനത്തുമുണ്ട്.

വായു മലിനീകരണം മൂലം അടുത്ത വര്‍ഷം ലോകത്ത് എഴുപത് ലക്ഷം ജീവനുകള്‍ നഷ്ടമാകുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു. മനുഷ്യ ജീവനുകള്‍ക്കുണ്ടാകുന്ന നഷ്ടത്തിനു പുറമേ ഇരുപത്തയ്യായിരം കോടി ഡോളറിന്റെ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നാണ് അനുമാനം.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.... മനുഷ്യ ശരീരത്തിന് ഹാനികരമായ വിധത്തില്‍ അന്തരീക്ഷ വായുവില്‍ അടങ്ങിയിരിക്കുന്ന, സൂക്ഷ്മമായ വിഷവസ്തുക്കളുടെ അളവ് മുന്‍നിര്‍ത്തിയാണ് നഗരങ്ങളിലെ മലിനീകരണ തോത് പഠനത്തില്‍ വിലയിരുത്തിയിരിക്കുന്നത്.
 
 
അവലംബം ;മാതൃഭൂമി 
English Summary: worlds's most polluted cities is in India
Published on: 06 March 2019, 11:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now