Updated on: 6 July, 2023 9:56 AM IST
മാറുന്ന തൊഴിൽ രംഗം: യുവാക്കളുടെ വീക്ഷണം അറിഞ്ഞ് കോഴിക്കോട് സംഘടിപ്പിച്ച Y20 ബ്രെയിൻ സ്റ്റോർമിങ് സെഷൻ

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ തൊഴിൽ രംഗത്ത് വരുന്ന മാറ്റങ്ങൾ ചർച്ച ചെയ്തുകൊണ്ട് Y20 ബ്രെയിൻ സ്റ്റോർമിങ് സെഷൻ മലബാർ പാലസിൽ  സംഘടിപ്പിച്ചു. ഇന്ത്യ G20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്നതിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ യുവാക്കളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അറിയുവാനായി രാജ്യത്തെ 50 നഗരങ്ങളിൽ ഇത്തരത്തിൽ സെമിനാറുകൾ നടത്തി വരികയാണ്.

"തൊഴിലിൻ്റെ ഭാവി: വ്യവസായം, നൂതാശയങ്ങൾ, 21-ആം നൂറ്റാണ്ടിനു വേണ്ട നൈപുണ്യങ്ങൾ " എന്ന വിഷയത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള പ്രഗൽഭരായ യുവാക്കൾ സംസാരിച്ചു. സാങ്കേതിക വിദ്യ തൊഴിൽ മേഖലകളിൽ വരുത്തുന്ന പ്രത്യക്ഷവും പരോക്ഷവുമായ മാറ്റങ്ങളെ കുറിച്ചും, അവയെ പ്രയോജനകരമായി  ഉപയോഗപ്പെടുത്തേണ്ട വഴികളെക്കുറിച്ചും സെഷനിൽ ചർച്ച ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/07/2023)

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ആൻഡ് ഇൻഫമേഷൻ സിസ്റ്റം ഫോർ ഡെവലപിങ് കൺട്രിസ് (RIS) എന്നീ സ്ഥാപനങ്ങൾ  മലബാർ ചേംബർ ഓഫ് കോമേഴ്സുമായി ചേർന്നാണ് കോഴിക്കോട് ശില്പശാല സംഘടിപ്പിച്ചത്.  മാറ്റങ്ങൾ അത്യന്താപേക്ഷിതം ആണെന്നും അവയെ ഉൾകൊണ്ട് അവയോടെ ചേർന്ന് പ്രവർത്തിക്കുകയാണ് യുവാക്കൾ ചെയ്യേണ്ടത് എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെ  കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ് അഭിപ്രായപെട്ടു.

ഐ ഐ എം കോഴിക്കോട് പ്രൊഫ ഓംകുമാർ കൃഷ്ണൻ മോഡറേറ്റർ ആയ ബ്രെയിൻ സ്റ്റോർമിങ് സെഷനിൽ മീഡിയ ബോക്സ് ഓഫീസ് അഡ്വർടൈസിംഗ് സിഇഒ സുമിത സുധാകർ, സെറോധ ബ്രോകിംഗ് ലിമിറ്റഡ് സിടിഒ കൈലാഷ് നാഥ്, ജൻ റോബോട്ടിക് ഇന്നോവേഷൻ സിഇഒ വിമൽ ഗോവിന്ദ്, ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജിസ് സി എഫ് ഒ ഡീന ജേക്കബ്, വെഞ്ച്ചർ വെ സ്റ്റാർട്ട്അപ് ഇകോസിസ്റം മാനേജിംഗ് ഡയറ്ടറ് വിനയ് ജയിംസ് കൈനടി, പി കെ സ്റ്റീൽ കാസ്റ്റിംഗ്  ഡയറക്ടർ തൗഫീഖ് അഹമ്മദ് മൊയ്തു എന്നിവർ തങ്ങളുടെ മേഖലകളിൽ തൊഴിൽ രംഗത്ത് വരുന്ന പുതിയ സാധ്യതകളെയും പ്രശ്നങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു.  

നിലവിലുള്ള തൊഴിലുകളിലും തൊഴിൽ രീതികളിലും മാറ്റങ്ങൾ വരുമെങ്കിലും അതിനനുസരിച്ച് പുതിയ തൊഴിൽ അവസരങ്ങളും ഉണ്ടാകും എന്നും ചർച്ചയിൽ അഭിപ്രായപെട്ടു. തുടർന്ന് തൊഴിൽ, സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളെ കുറിച്ചുള്ള മറ്റു പ്രതിനിധികളുടെ ചോദ്യങ്ങൾക്കും പാനൽ മെമ്പർമാർ മറുപടി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് എം എ മെഹബൂബ്, വൈസ് പ്രസിഡൻ്റ് നിത്യാനന്ദ കാമത്ത്, RIS പ്രതിനിധി അലി സെയ്ത്, എന്നിവർ സംസാരിച്ചു.

English Summary: Y20 Brainstorming Session organized by Kozhikode to understand youth perspective.
Published on: 06 July 2023, 09:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now