Updated on: 12 July, 2023 11:07 AM IST
Yamuna River flood alert; evacuation begins

യമുനയിലെ ജലനിരപ്പ് 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. യമുന നദിയിലെ ജലനിരപ്പ് 207.25 മീറ്ററായി ഉയർന്നു, ഇത് എക്കാലത്തെയും റെക്കോർഡ് നിലയാണെന്ന് സർക്കാർ ഏജൻസികൾ അറിയിച്ചു. നദിയ്ക്ക് ചുറ്റുമുള്ള പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. നദിയിലെ ജലനിരപ്പ് റാഗിംഗ് സർവകാല റെക്കോർഡ് നിലവാരത്തിനടുത്തെത്തി. രാജ്യത്തെ സെൻട്രൽ വാട്ടർ കമ്മിഷന്റെ (CWC) വെള്ളപ്പൊക്ക നിരീക്ഷണ പോർട്ടലിന്റെ റിപ്പോർട്ട് അനുസരിച്ച്, 2013 ന് ശേഷം ആദ്യമായി ജലനിരപ്പ് 207 മീറ്റർ കടന്ന്, ബുധനാഴ്ച രാവിലെ 8 മണിയോടെ 207.25 മീറ്ററായി ഉയർന്നു.  

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നദി 207.35 മീറ്ററായി ഇനിയും ഉയരുമെന്നും പ്രതീക്ഷിക്കുന്നതായി ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി യമുന നദിയിലെ ജലനിരപ്പിൽ ദ്രുതഗതിയിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച രാത്രി നദിയിലെ ജലനിരപ്പ് 206 മീറ്റർ കവിഞ്ഞതിനാൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും റോഡ്, റെയിൽ ഗതാഗതത്തിനായി പഴയ റെയിൽവേ പാലം അടച്ചിടാനും അധികൃതർ അറിയിച്ചു.

2013ൽ നദി 207.32 മീറ്ററിലെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ് 207.25 മീറ്ററാണെന്ന് സിഡബ്ല്യുസി (CWC) ഡാറ്റ വ്യക്തമാക്കുന്നു. ഉയർന്ന വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴയും, ഡൽഹിയിലും സമീപ പ്രദേശങ്ങളിൽ വാരാന്ത്യത്തിൽ പെയ്ത കനത്ത മഴയിൽ നിന്നുള്ള പൂരിത മണ്ണുമാണ് ജലനിരപ്പ് കുത്തനെ ഉയരാൻ കാരണമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി വകുപ്പ് അറിയിച്ചു. 

ജനങ്ങളെ ഒഴിപ്പിക്കാനും, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 45 ബോട്ടുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഒഴിപ്പിച്ച ആളുകൾക്ക് ആശ്വാസം നൽകുന്നതിന് എൻജിഒകളെ അണിനിരത്തിയിട്ടുണ്ടെന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം നേരിടാൻ ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്, ഡൽഹി പോലീസ്, ഡൽഹി ജൽ ബോർഡ്, ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ്, മറ്റ് പങ്കാളികൾ എന്നിവരുമായി ഏകോപിച്ച് പ്രവർത്തിക്കുന്നതായും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കനത്ത ജാഗ്രതയിൽ ഡൽഹി: യമുന നദി വെള്ളപ്പൊക്കനിരപ്പിൽ നിന്ന് ഒരു മീറ്റർ മാത്രം അകലെ

Pic Courtesy: ANI

English Summary: Yamuna River flood alert; evacuation begins
Published on: 12 July 2023, 10:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now