Updated on: 4 December, 2020 11:19 PM IST
Courtesy-slideshare.net

കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകുന്ന നല്ല ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും കര്‍ഷകരെ ശാക്തീകരിക്കുന്നതിനുമായി ഇതിനകം കേന്ദ്രസര്‍ക്കാര്‍ 346 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക സഹായവും ധനസഹായവും ഇന്‍കുബേഷന്‍ സൗകര്യവും നല്‍കിയിട്ടുണ്ട്. ഇതിനായി 3671.75 ലക്ഷം രൂപ ഇതുവരെ ചിലവാക്കിയിട്ടുണ്ട്. രാഷ്ട്രീയ കൃഷി വികാസ് യോജന(ആര്‍കെവിവൈ) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ അഞ്ച് സ്ഥാപനങ്ങളാണ് മികച്ച ഇന്നവേറ്റേഴ്‌സിനെ തെരഞ്ഞെടുക്കുന്നതും പരിശീലനം നല്‍കുന്നതും പ്രൊമോട്ട് ചെയ്യുന്നതും.

Manage,Hyderabad-Courtesy-manage.gov.in

സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്

(1) നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്‍റ് (മാനേജ്‌), ഹൈദരാബാദ്

(2) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് (നിയാം) ജയ്പൂര്‍

(3) ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (IARI) പുസ, ന്യൂഡല്‍ഹി

(4) അഗ്രികള്‍ച്ചര്‍ സയന്‍സ് സര്‍വ്വകലാശാല, ധാര്‍വാഡ്, കര്‍ണാടക

(5) അസം അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, ജോര്‍ഹട്ട്, അസം

രാജ്യത്തുടനീളമുള്ള 24 ആര്‍കെവി-റാഫ്റ്റാര്‍ അഗ്രിബിസിനസ് ഇന്‍ക്യുബേറ്ററുകളെയും (ആര്‍-എബിഐ)ഇതിനായി നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലയും കൃഷി വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എസ്എഫ്എസിയും ഇന്‍കുബേറ്ററുകളാണ്.

Courtesy-in.linkedin.com
ഈ സ്‌കീമിന്റെ ഘടകങ്ങള്‍ ഇനിപ്പറയുന്നവയാണ്: 

അഗ്രിപ്രീനിയര്‍ഷിപ്പ് ഓറിയന്റേഷന്‍ - 2 മാസ കാലാവധി 10,000 / -രൂപ സ്റ്റൈപ്പെന്റ് നല്‍കും. സാമ്പത്തിക, സാങ്കേതിക, ഐപി വിഷയങ്ങളില്‍ മെന്റര്‍ഷിപ്പും നല്‍കുന്നു.
ആര്‍-എബിഐ ഇന്‍ക്യുബേറ്റുകള്‍ക്ക് സീഡ് സ്റ്റേജ് ഫണ്ടിംഗ് - 25 ലക്ഷം രൂപയാണ് ( 85% ഗ്രാന്റായി ലഭിക്കും).
അഗ്രിപ്രീനിയേഴ്‌സിന്റെ ആശയത്തിന് / പ്രീ-സീഡ് സ്റ്റേജ് ഫണ്ടിംഗ് - 5 ലക്ഷം രൂപയാണ്(തുകയുടെ 90% ഗ്രാന്റ് ലഭിക്കും).

ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മികച്ച ആശയങ്ങള്‍ തേടി അപേക്ഷ ക്ഷണിക്കുകയും വിവിധ ഘട്ടങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ രണ്ട് മാസത്തെ പരിശീലനത്തിന് യോഗ്യതയുള്ളവരെ കണ്ടെത്തുകയും ചെയ്യും. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നിന്നും ഗ്രാന്റ്-ഇന്‍-എയ്ഡ് വഴി ധനസഹായം നല്‍കേണ്ട സ്റ്റാര്‍ട്ടപ്പുകളുടെ അന്തിമ പട്ടിക തയ്യാറാക്കും. സാങ്കേതിക, ധനകാര്യ, ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും മറ്റു വിഷയങ്ങളും പരിശീലിപ്പിക്കും. തുടര്‍ന്നും കൃത്യമായ മോണിറ്ററിംഗും സഹായവും ഇന്‍കുബേറ്റേഴ്‌സിന് ലഭിക്കും.

ഇത്തരത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ചില സ്റ്റാര്‍ട്ടപ്പുകള്‍ ഇവയാണ് 

A2P energy solutions-Courtesy-a2penergy.com

1. ആക്റ്റിവിക്എക്‌സ്(Activx) അനിമല്‍ ഹെല്‍ത്ത് ടെക്‌നോളജീസ് വെറ്ററിനറി ഡോക്ടര്‍മാരുടെ ഒരു ശൃംഖലയാണ്. മൃഗപരിപാലനത്തിന് ടെലികണ്‍സള്‍ട്ടേഷന്‍ നല്‍കുകയും വീട്ടിലെത്തി തുടര്‍ ചികിത്സ നല്‍കുകയും ചെയ്യുന്ന ഈ സ്റ്റാര്‍ട്ടപ്പ് മികച്ച നിലയില്‍ സേവനം ചെയ്യുന്നുണ്ട്.

2.എസ്എന്‍എല്‍ ഇന്നൊവേഷന്‍സ് - കൃഷിയിടത്തില്‍ വച്ചുതന്നെ പഴങ്ങളും പച്ചക്കറിയും പള്‍പ്പാക്കി ഒരു വര്‍ഷം വരെ ഷെല്‍ഫ് ലൈഫോടെ സൂക്ഷിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഇന്‍ഹൗസായി വികസിപ്പിച്ച ഇന്നൊഫാംസിന്റെ ഫ്രൂട്ട് പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോം (ഓണ്‍-വീലുകള്‍) മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.

3.കൃഷിയിടത്തിലെ ജലദൗര്‍ലഭ്യം പരിഹരിക്കാനുള്ള ഇ.എഫ് പോളിമര്‍ എന്ന പരിസ്ഥിതി സൗഹൃദ ജലസംഭരണ പോളിമര്‍ വികസിപ്പിച്ചു കൊണ്ടാണ് ഈപി പോളിമര്‍ എന്ന സ്റ്റാര്‍ട്ടപ്പ് വിജയം വരിച്ചത്.മണ്ണിലെ വെള്ളം ആഗിരണം ചെയ്യാനും വളരെക്കാലം നിലനിര്‍ത്താനും ആവശ്യാനുസരണം വിളകള്‍ക്ക് വിതരണം ചെയ്യാനും ഈ പോളിമര്‍ സഹായിക്കും.

4. തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടുന്നു.A2P എനര്‍ജി അത്തരത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ്. അവര്‍ ജൈവമാലിന്യം ട്രാക്കുചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു. തുടര്‍ന്ന് അത് ശേഖരിക്കാന്‍ കര്‍ഷകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഒരു വശത്ത് ഇത് കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കുന്നു, മറുവശത്ത് എ 2 പി ശേഖരിച്ച ബയോമാസിനെ നെക്സ്റ്റ് ജെന്‍ ജൈവ ഇന്ധനങ്ങളായ എനര്‍ജി പെല്ലറ്റുകള്‍, ഗ്രീന്‍ കല്‍ക്കരി, ബയോ ഓയില്‍ എന്നിവയായി മാറ്റുകയും ചെയ്യുന്നു.

5.ഇന്ത്യയിലും അന്തര്‍ദ്ദേശീയമായും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ക്യാരി ഇന്നൊവേഷന്‍സ്(Kyari Innovations) തയ്യാറാക്കിയ ANIDERS- Animal Intrusion Detection and Repellent System ഏറെ ശ്രദ്ധേയമാണ്. കൃഷിസ്ഥലങ്ങളെ മൃഗങ്ങളുടെ കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന ഒരു യന്ത്രവല്‍കൃത സ്‌കെയര്‍ക്രോ(Scare Crow) ശബ്ദം പുറപ്പെടുവിച്ച് ജീവികളെ ഓടിക്കുന്ന ഉപകരണം ഫലപ്രദമാണെന്ന് കര്‍ഷകര്‍ പറയുന്നു.

6. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്(IoT) ,കമ്പ്യൂട്ടര്‍ വിഷന്‍ എന്നിവ ഉപയോഗിച്ച് ഡാറ്റാധിഷ്ടിതമായി കൃത്യമായ ജലസേചനത്തിലൂടെയും രോഗനിര്‍ണയത്തിലൂടെയും വിള ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യയാണ് അഗ്സ്മാര്‍ട്ടിക് ടെക്‌നോളജീസിന് (Agsmartic Technologies) തയ്യാറാക്കിയിട്ടുള്ളത്. ജലസേചനത്തിനായി കൃത്യമായ ഒരു മാതൃക സൃഷ്ടിക്കുന്നതിനായി ഡാറ്റയെ പ്രവര്‍ത്തനക്ഷമമായ വിവരങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി ഗ്രൗണ്ട് സെന്‍സര്‍ ഡാറ്റയും സാറ്റലൈറ്റ് ഇമേജറിയും സമന്വയിപ്പിക്കുന്ന ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍ പരിഹാരങ്ങളുടെ സംയോജനമാണ് ഇവരുടെ ഉല്‍പ്പന്നമായ ക്രോപ്ലിറ്റിക്‌സ്.

Agsmartic Technologies- Couretsy-facebook.com
ഇത്തരത്തില്‍ മികച്ച അനേകം പദ്ധതികള്‍ കര്‍ഷകരെ സഹായിക്കാനും പരിസ്ഥിതി മെച്ചപ്പെടുത്താനുമായി സ്റ്റാര്‍ട്ടപ്പുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിന് തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ സംബ്ബന്ധിച്ച് കൂടുതലറിയാന്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക-- https://rkvy.nic.in 
 

Ministry of Agriculture funding start-ups under the innovation and agripreneurship component of Rashtriya Krishi Vikas Yojana in 2020-21

In addition to 112 startups already funded for a sum of Rs. 1185.90 lakhs, 234 startups in the agriculture and allied sectors will be funded for a sum of Rs. 2485.85 lakhs

The Union Government accords very high priority to the agriculture sector. In order to contribute directly and indirectly to enhancing the income of farmers by providing opportunites to them and to provide employment to youth, start-ups are being encouraged. A component, Innovation and Agri-entrepreneurship Development programme has been launched under Rashtriya Krishi Vikas Yojana in order to promote innovation and agripreneurship by providing financial support and nurturing the incubation ecosystem.These start-ups are in various categories such as agro-processing, artificial intelligence, digital agriculture, farm mechanisation, waste to wealth, dairy, fisheries etc.

DAC&FW has selected 5 Knowledge Partners (KPs) as Centres of Excellence.  These are -

(1) National Institute of Agricultural Extension Management (MANAGE), Hyderabad,

(2) National Institute of Agricultural Marketing(NIAM) Jaipur,

(3) Indian Agricultural Research Institute (IARI) Pusa, New Delhi,

(4) University of Agriculture Science , Dharwad, Karnataka and

(5) Assam Agriculture University, Jorhat, Assam

24 RKVY-RAFTAAR Agribusiness Incubators (R-ABIs) from across the country have also been appointed.  

The following are the components of this scheme:

  • Agripreneurship Orientation - 2 months duration with a monthly stipend of Rs.  10,000/- per month.  Mentorship is provided on financial, technical, IP issues etc.
  • Seed Stage Funding of R-ABI Incubatees – Funding upto Rs. 25 lakhs (85% grant & 15% contribution from the incubatee).
  • Idea/Pre-Seed Stage Funding of Agripreneurs – Funding up to Rs. 5 lakhs (90% grant and 10% contribution from the incubatee).

The institutes issue calls for application for their programmes and based on a rigorous process of selection through various stages and a training of two months, the final list of start-ups that are to be funded through grants-in-aid are finalised. Training on technical, finance, intellectual property, statutory compliance issues etc. is provided. Mentoring of start-ups through monitoring of milestones and  timelines is part of the programme. 

Some start-ups that are being incubated offer the following solutions -

  • Activx Animal Health Technologies branded as Vetzz, is a network of Veterinary Doctors which provides immediate connect with customers i.e animal owners via real time tele consultation and doorstep visits.
  • SNL Innovations -  InnoFarms provides fruit and vegetable pulp processed directly at the farm using an in-house developed monoblock fruit processing platform (on-wheels) to convert fruits to pulp with shelf life of up to 1 year with complete traceability from farm to customer. 
  • EF Polymer developed an Eco-Friendly Water Retention Polymer with an aim to solve the water scarcity crisis for farmers. This startup made a super absorbent polymer designed to absorb water in the soil, retain it for a long time, and supply to the crops as required.
  • Among the start-ups that have been selected are several start-ups led by women such as A2P Energy Solution that uses AI to track waste bio-mass and then works with farmers to collect it. On one side it generates additional  income for farmers and on the other side A2P converts the collected biomass into Next Gen biofuels like energy pellets, green coal and bio oil.
  • Kyari Innovations is working on mitigating human wildlife conflict pan India and internationally. They have created an innovative product called ANIDERS- Animal Intrusion Detection and Repellent System. This device works like a mechanized scarecrow that can protect  farmlands from animal intrusions.
  • Agsmartic Technologies, has a vision to improve crop yield by precise irrigation and disease management though a data driven approach by using AI, IoT and computer vision. Their product Croplytics® is a combination of hardware and software solution that integrates ground sensor data and satellite imagery to translate data into actionable information for creating a precise model for irrigation.

Apart from the above mentioned 6 startups, there are many more with innovative solutions to improve the farming eco system and augment farm household incomes. 

In all, a total of 346 startups in the agriculture and allied sectors are being funded for a sum of Rs. 3671.75 lakhs in this phase. This fund will be released in instalments. These start-ups were trained for two months at 29 agribusiness incubation centres (KPs & RABIs) spread across India. These start-ups will lead to employment to youth. Besides, they, directly and indirectly, will contribute to enhancing the income of farmers by providing opportunities to them.

For more details on Agri-entrepreneurship, RKVY website: https://rkvy.nic.in may be visited

കരിങ്കോഴി പണം കൊണ്ടുവന്നു

English Summary: You can also be an agriprenuer provided you have innovative ideas in hand
Published on: 08 August 2020, 10:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now