Updated on: 28 August, 2021 9:11 AM IST
You can start FD thru Google Pay and get better interest on FD in a shorter period of time

ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്നവർ ഏറെയാണ്.  ഇന്ത്യയിൽ ഗൂഗിൾ പേയ്ക്ക് ഏകദേശം 150 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്.  

എളുപ്പത്തിലും, വേഗത്തിലും പണം ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അയക്കാമെന്ന് തന്നെയാണ്  മിക്കവരെയും ഗൂഗിൾ ഉപയോക്താക്കളാക്കുന്നത്. ഏത് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഞൊടിയിടക്കുള്ളിൽ പണം അയക്കാം.  ഉപയോക്താക്കൾക്കായി ഗൂഗിൾ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതികളും ആരംഭിക്കുന്നു.

Google Pay ഫിൻ‌ടെക് കമ്പനിയായ 'സേതു' വുമായി ചേർന്നാണ് ഇപ്പോൾ ഉപയോക്താക്കൾക്കായി സ്ഥിര നിക്ഷേപങ്ങൾ  തുറക്കാനുള്ള അവസരം നൽകുന്നത്. ബാങ്കിൽ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിൾപേ വാലറ്റ് ഉപയോഗിച്ച് ബാങ്കുകളിൽ സ്ഥിരനിക്ഷേപത്തിന് അക്കൗണ്ട് തുറക്കാൻ ആകുന്ന സംവിധാനമാകും ആദ്യം ഗൂഗിൾ പേ ലഭ്യമാക്കുക.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് പോലുള്ള സ്മോൾ ഫിനാൻസ് ബാങ്കുകളുമായി സഹകരിച്ചായിരിക്കും ആദ്യ ഘട്ടത്തിൽ സേവനങ്ങൾ നൽകുക. ഫിൻടെക്ക് സ്റ്റാര്‍ട്ടപ്പായ സേതുവുമായി സഹകരിച്ചാകും ഇതിനുള്ള പ്ലാറ്റ്‍ഫോം ബാങ്ക് വികസിപ്പിക്കുക. ബിൽപെയ്മെൻറുകൾക്കും മറ്റ് പണമിടപാടുകൾക്കും ഇപ്പോൾ സേതു ആപ്പ് ഉപയോഗിക്കുന്നുണ്ട്.

ഗൂഗിൾ പേ പ്ലാറ്റ്‍ഫോമിലൂടെ സ്ഥിരനിക്ഷേപങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനുമാകും. ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് 6.35 ശതമാനം നിരക്കിൽ പലിശ ലഭിക്കും എന്നതാണ് ആകര്‍ഷണം. ആധാർ അധിഷ്ഠിത കെവൈസി വിവരങ്ങൾ കൈമാറുന്നവര്‍ക്കാണ് അക്കൗണ്ട് തുറക്കാൻ ആകുക. ഇതിന് ഒടിപി ലഭിക്കും.

3.5 ശതമാനം മുതൽ ഒരു വർഷത്തെ എഫ്ഡിക്ക് 6.35 ശതമാനം വരെയാണ് പരമാവധി പലിശ ലഭിക്കുക. ഏഴു ദിവസം മുതൽ 29 ദിവസം വരെയുള്ള കാലാവധിയിലും, 30-45 ദിവസ കാലാവധിയിലും, ഒരു വര്‍ഷം വരെയുള്ള വിവിധ കാലാവധിയിലും ഒക്കെ ദിവസം സ്ഥിരനിക്ഷേപം നടത്താൻ ആകും.

English Summary: You can start FD thru Google Pay and get better interest on FD in a shorter period of time
Published on: 28 August 2021, 08:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now