Updated on: 20 May, 2022 10:26 AM IST
വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കായവും തേനും

ആമാശയ സംബന്ധമായതോ ഉദര സംബന്ധമായതോ ആയ (Stomach problems) പ്രശ്‌നങ്ങൾ തുടക്കത്തിൽ വളരെ നിസ്സാരമായെന്ന് കളഞ്ഞ് വിടുന്നവരുടെ ശാരീരികപ്രവർത്തനങ്ങൾ മുഴുവൻ പിന്നീട് അവതാളത്തിലാകാറുണ്ട്. എന്നാൽ, നിങ്ങളുടെ ആമാശയത്തെ ആരോഗ്യകരമായി നിലനിർത്താൻ ആയുർവേദത്തിൽ നിരവധി പ്രതിവിധികൾ പ്രതിപാദിക്കുന്നുണ്ട്.

അതിലൊന്നാണ് കായവും തേനും (Asafoetida and Honey) ചേർത്തുള്ള ഫലപ്രദമായ ഒരു കൂട്ട്. ഈ രണ്ട് പദാർഥങ്ങളിലും അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങൾ നിങ്ങളുടെ ആമാശയത്തിന് വളരെ ഗുണകരമാണ്.

അതായത്, തേനിന് ആമാശയത്തിലെ ചൂട് ശമിപ്പിക്കാൻ സാധിക്കും. കായത്തിനാകട്ടെ ഒരു ആന്റാസിഡായി പ്രവർത്തിക്കാനും സാധിക്കും. ശരീരഭാരം കുറയ്ക്കാനും ഈ രണ്ട് കൂട്ടുകളും വളരെ നല്ലതാണ്. ഇതുകൂടാതെ, കായം ഉപയോഗിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധമാണ് തേൻ നെല്ലിക്ക; നിമിഷ നേരത്തിൽ വീട്ടിലുണ്ടാക്കാം

കായത്തിലും തേനിലും ഉൾക്കൊള്ളുന്ന ആന്റി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയറിനെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു. രാവിലെ വെറും വയറ്റിൽ കായവും തേനും (Asafoetida and Honey) ചേർത്ത് കഴിച്ചാൽ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇത്തരത്തിൽ കായവും തേനും ചേർത്തുള്ള കൂട്ട് നിങ്ങളുടെ ശരീരത്തിന് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് നോക്കാം.

  • അസിഡിറ്റി (Acidity)

വറുത്തതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആഹാരപദാർഥങ്ങളോ തെറ്റായി കഴിക്കുന്നത് കാരണം, വയറ്റിൽ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനെതിരെ ചില മരുന്നുകൾ കഴിച്ചാലും അത് നിങ്ങൾക്ക് താൽക്കാലിക ആശ്വാസം മാത്രമായിരിക്കും നൽകുക.
ആമാശയത്തിലെ ഗ്യാസ് പ്രശ്‌നം ശാശ്വതമായി ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. കൂടാതെ, കായവും തേനും കലർത്തിയ കൂട്ടും പരീക്ഷിക്കാവുന്നതാണ്. രാവിലെ വെറും വയറ്റിൽ ഈ കൂട്ട് കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് വയറിനെ ആരോഗ്യമുള്ളതാക്കുകയും ഗ്യാസ് ഉണ്ടാകാതിരിക്കുകയും ചെയ്യും.

  • കൊഴുപ്പ് കത്തിച്ച് കളയും (Burn fat from your stomach)

ശരീരഭാരം കുറയ്ക്കാൻ, ആളുകൾ തേൻ കൂടുതലായി ഉപയോഗിച്ച് വരുന്നു. തേൻ പോലെ കൊഴുപ്പ് കത്തിച്ചു കളയുന്ന ഗുണങ്ങൾ കായത്തിലുമുണ്ട്. വയറ്റിലെ കൊഴുപ്പ് എരിച്ച് കളയുന്നതിന് രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ തേനും കായവും ചേർത്ത് കഴിക്കുക. ഇങ്ങനെ വയറിലെ മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള കൊഴുപ്പ് കത്തിച്ച് കളയാം.

ബന്ധപ്പെട്ട വാർത്തകൾ:  കായത്തിൻ്റെ ഗുണങ്ങൾ

ഇത് കൂടാതെ, ചിലപ്പോൾ ആമാശയ പ്രശ്നങ്ങൾ നിങ്ങൾക്ക് വയറുവേദനയ്ക്ക് കാരണമാകും. ഈ രണ്ട് ചേരുവകളിലും അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരവണ്ണം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നു. ആയുർവേദം നിർദേശിക്കുന്നത് അനുസരിച്ച് ആമാശയത്തിലെ നീർവീക്കം കുറയ്ക്കാൻ കായവും തേനും സഹായകരമാണ്. ഇതിനായി രാവിലെ ഒരു സ്പൂൺ തേൻ ഒരു നുള്ള് കായവുമായി ചേർത്ത് കഴിക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ, വയറിന്റെ ആരോഗ്യം മെച്ചപ്പെടുന്നതായി നിങ്ങൾക്ക് മനസിലാകും.

English Summary: Add Asafoetida And Honey In Your Morning Routine To Cure Stomach Problems
Published on: 20 May 2022, 10:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now