Updated on: 29 April, 2022 4:18 PM IST

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം (Diabetes). കാർബോഹൈഡ്രേറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപഭോഗം അമിതമാകുന്നതാണ് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ അത് പ്രമേഹത്തിലേക്കും, തുടർന്ന് അപകടകരമായ രോഗാവസ്ഥയിലേക്കും നിങ്ങളെ നയിച്ചേക്കാം. അതിനാൽ തന്നെ പ്രമേഹരോഗികൾ തങ്ങളുടെ ഭക്ഷണക്രമത്തിൽ വലിയ ശ്രദ്ധ കൊടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇവ ശീലമാക്കിയാൽ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, ക്യാൻസർ തുടങ്ങി ജീവിതശൈലികൊണ്ടുള്ള എല്ലാ രോഗങ്ങളും തടയാം

പ്രമേഹം കൂടുതൽ വഷളാകാതിരിക്കാൻ ചില ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണമെന്നത് പല ആരോഗ്യവിദഗ്ധരും പറയാറുണ്ട്. അതുപോലെ ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികൾ ഉൾപ്പെടുത്താൻ പാടില്ലാത്തതെന്നും നിങ്ങൾ ഉറപ്പായും മനസിലാക്കിയിരിക്കണം.

ഇത്തരത്തിൽ പ്രമേഹമുള്ളവർ കഴിക്കാൻ പാടില്ലാത്ത ചില പച്ചക്കറികളെയാണ് ചുവടെ വിവരിക്കുന്നത്.

1. ഗ്രീൻപീസ് (Greenpeace)

അന്നജവും കാർബോഹൈഡ്രേറ്റും സമ്പുഷ്ടമായി അടങ്ങിയിട്ടുള്ളതാണ് ഗ്രീൻപീസ്. ഒരുപാട് പോഷകഗുണങ്ങൾ ഇതിലുണ്ടെങ്കിലും പ്രമേഹ രോഗികൾ ഇത് കഴിവതും ഒഴിവാക്കേണ്ടതാണ്. കാരണം ഇത് ഇവരിൽ ദഹന പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും.

2. മധുരക്കിഴങ്ങ് (Sweet potato)

ബീറ്റാ കരോട്ടിൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് പ്രമേഹരോഗികൾക്ക് ദോഷകരമായാണ് ബാധിക്കുന്നത്. അതിനാൽ പ്രമേഹരോഗികൾ മധുരക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കണം.

3. ഉരുളക്കിഴങ്ങ് (Potatoes)

മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് ഉൾക്കൊള്ളുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഇതിൽ അന്നജവും കൂടിയ അളവിൽ കാണപ്പെടുന്നു. ഉരുളക്കിഴങ്ങ് കറി, ഉരുളക്കിഴങ്ങ് ചിപ്‌സ്, ബർഗർ, ഫ്രൈ എന്നിവയിൽ നിന്ന് അതിനാൽ തന്നെ പ്രമേഹ രോഗികൾ വിട്ടുനിൽക്കണം.

4. ചോളം (Maize)

ചോളം കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. കൊഴുപ്പ് കുറഞ്ഞ ഒരു ഭക്ഷണസാധനമായതിനാല്‍ ധൈര്യമായി എല്ലാവര്‍ക്കും ഇത് തെരഞ്ഞെടുക്കാം. ഇത് മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യുന്നു. എന്നാലും പ്രമേഹ രോഗികൾക്ക് ചോളം ഒട്ടും നല്ലതല്ല. അരക്കപ്പ് ചോളത്തിൽ ഏകദേശം 21 ഗ്രാം കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു. പ്രമേഹ രോഗികൾ ഇത് കഴിക്കാൻ തുടങ്ങിയാൽ, അവരുടെ രക്തത്തിൽ പഞ്ചസാര പല മടങ്ങ് വേഗത്തിൽ വർധിക്കും.

രക്തത്തിൽ ആവശ്യത്തിലധികം ഗ്ലൂക്കോസ് വരുമ്പോഴാണ് അത് പ്രമേഹത്തിന് കാരണമാകുന്നത്. നിങ്ങളിലും പ്രമേഹം വരികയാണോ എന്ന് തിരിച്ചറിയാൻ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി.
അതായത്, രാത്രിയിൽ മൂത്രശങ്ക കൂടുന്നത്, ദാഹം വർധിക്കുന്നത്, കാഴ്ച മങ്ങൽ, വിശപ്പ് കൂടുക തുടങ്ങിയവയെല്ലാം ഈ രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, കൈകൾ അല്ലെങ്കിൽ കാലുകൾ മരവിക്കുക, ശരീരത്തിന് ക്ഷീണം തോന്നുക, വരണ്ട ചർമം ഉണ്ടാവുക എന്നിവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള 5 പച്ചക്കറികൾ അടുക്കളയിലുണ്ട്; ശീലമാക്കാം
പ്രമേഹത്തിനെ പ്രതിരോധിക്കാനായി തവിട് കളയാത്ത ധാന്യങ്ങള്‍, കൊഴുപ്പ് വളരെ കുറഞ്ഞ ഭക്ഷണങ്ങൾ എന്നിവയെല്ലാം ശീലമാക്കുക.

English Summary: Diabetic Patients Must Exclude These 4 Vegetables From Their Diet
Published on: 25 April 2022, 06:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now