Updated on: 6 August, 2022 5:16 PM IST
ബിപിയും ഹൈപ്പർടെൻഷനും നിയന്ത്രിക്കാൻ ഇങ്ങനെ വെള്ളം കുടിച്ചാൽ മതി!

ഇന്ന് മിക്കവരിലുമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഉയർന്ന രക്തസമ്മർദവും (Blood pressure) ഹൈപ്പർടെൻഷനും (Hypertension). രക്തക്കുഴലുകളിൽ നിന്ന് രക്തം അതിവേഗം ഒഴുകാൻ തുടങ്ങുന്നതിന്റെ ഭാഗമായി ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഉയർന്ന രക്തസമ്മർദത്തിൽ നമ്മുടെ ഭക്ഷണക്രമവും ഒരു ഘടകമാകുന്നുണ്ട്. എന്നാൽ, ആരോഗ്യകരമായ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നതിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 30 മുതൽ 79 വയസ്സിനിടയിലുള്ള 128 കോടി പ്രായമുള്ള ആളുകൾക്ക് രക്തസമ്മർദമുണ്ട്. ഇതിൽ ദിനംപ്രതി വർധനവ് ഉണ്ടാകുന്നു എന്നതല്ലാതെ, ഫലവത്തായ പ്രതിവിധി ഉണ്ടാകുന്നില്ല. എന്നാൽ നമ്മൾ കുടിക്കുന്ന വെള്ളത്തിലൂടെ ഇതിന് പരിഹാരമുണ്ടാക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ദഹനത്തിനും കൊളസ്ട്രോൾ, പ്രമേഹ പ്രശ്നങ്ങൾക്കും ഏലയ്ക്ക പാനീയങ്ങൾ
അതായത്, നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്തിയാൽ, രക്തസമ്മർദത്തിന്റെ അളവും ശരിയായി നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ വെള്ളം എത്രത്തോളം ഫലപ്രദമാണെന്ന് നോക്കാം.

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ വെള്ളത്തിന്റെ പങ്ക് (water for bp control)

വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരാൾ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. രക്തസമ്മർദം മാത്രമല്ല, ഓരോ വ്യക്തിയെയും ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഇതിന് സുപ്രധാന പങ്കുണ്ടെന്ന് പറയാം. വെള്ളം രക്തത്തെ വിഷവിമുക്തമാക്കുന്നു. ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യാനും അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു. കൂടാതെ, ശരീരത്തിൽ നിന്ന് അധിക സോഡിയം നീക്കം ചെയ്യുന്നതിനും വെള്ളം സഹായകമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

നിന്നുകൊണ്ട് വെള്ളം കുടിയ്ക്കാമോ?

നിന്നുകൊണ്ട് വെള്ളം കുടിക്കരുതെന്നാണ് പഴമാക്കാർ നമ്മളോട് പറയാറുള്ളത്. വെള്ളം കുടിക്കുന്നതിന് ഇത് യാതൊരു വിധത്തിലും സ്വാധീനിക്കുന്നില്ല എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ, ശരിക്കും നിന്ന് കൊണ്ട് വെള്ളം കുടിയ്ക്കുന്നതിൽ പ്രശ്നമുണ്ടെന്നാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്. കാരണം,
വെള്ളം കുടിക്കുമ്പോൾ നമ്മുടെ ശരീരവിന്യാസവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിന്നുകൊണ്ട് വെള്ളംകുടിക്കുമ്പോൾ വെള്ളത്തിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ലഭിക്കണമെന്നില്ല. നിന്നുകൊണ്ട് കുടിക്കുമ്പോൾ വെള്ളം നേരിട്ട് അടിവയറിലേക്ക് എത്തുന്നു. ഇത് ശരീരത്തിന്റെ മറ്റ്‌ പല ഭാഗങ്ങളിലേക്കും എത്തിപ്പെടാത്തതിനാൽ ഗുണങ്ങൾ ലഭിക്കണമെന്നില്ല.
ശരീരത്തിന് ആവശ്യമായ ജലം ലഭ്യമാകുന്നത് വെറുതെ വെള്ളം കുടിച്ച് മാത്രമല്ല. പകരം ജലാംശമുള്ള ആഹാരപദാർഥങ്ങളിൽ നിന്നും ദ്രവാംശം ലഭിക്കും. പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം ഇത്തരത്തിൽ ജലാംശമുണ്ട്. എങ്കിലും ചായ, കാപ്പി, ജ്യൂസ്, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങൾ അധികമായി കുടിക്കരുതെന്നാണ് പറയുന്നത്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: drink water daily this way to control bp and hypertension
Published on: 06 August 2022, 05:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now