1. Health & Herbs

ഭക്ഷണശേഷം ഒരിക്കലും വെള്ളം കുടിക്കരുത്; കാരണങ്ങൾ ഇവ

ഒരു ദിവസത്തിൽ 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് കണക്ക്. പക്ഷെ ഏതു സമയങ്ങളിലാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലർക്കും ഐഡിയ ഇല്ല. എന്നാലും ഭക്ഷണശേഷം വെള്ളം കുടിക്കുന്നവരാണ് അധികംപേരും. പക്ഷേ, ഇത്തരത്തില്‍ ഭക്ഷണശേഷം കുറേ വെള്ളം കുടിച്ചാല്‍ അത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളിലേയ്ക്ക് നയിക്കും. അവ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

Meera Sandeep
Never drink water after a meal; Know the reasons
Never drink water after a meal; Know the reasons

ഒരു ദിവസത്തിൽ 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് കണക്ക്.  പക്ഷെ ഏതു സമയങ്ങളിലാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലർക്കും ഐഡിയ ഇല്ല. എന്നാലും ഭക്ഷണശേഷം വെള്ളം കുടിക്കുന്നവരാണ് അധികംപേരും.  പക്ഷേ, ഇത്തരത്തില്‍ ഭക്ഷണശേഷം കുറേ വെള്ളം കുടിച്ചാല്‍ അത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളിലേയ്ക്ക് നയിക്കും. അവ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ പല്ലു തേയ്ക്കും മുന്‍പ് വെള്ളം കുടിച്ചാൽ ഈ ആരോഗ്യഗുണങ്ങൾ നേടാം!

* ഭക്ഷണശേഷം വെള്ളം കടിക്കുന്നതിലൂടെ നമ്മളുടെ ദഹനം നല്ലരീതിയില്‍ നടക്കാതിരിക്കുന്നു. ദഹനം നല്ലരീതിയില്‍ നടന്നാല്‍ മാത്രമാണ് ശരീരത്തിലേയ്ക്ക് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഭക്ഷണശേഷം നാം വെള്ളം കുടിക്കുമ്പോള്‍ ദഹനപ്രക്രിയ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാത്തനില്‍ വയറ്റില്‍ ഗ്യാസ് നിറഞ്ഞ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ജലം സംരക്ഷിക്കാം.... സംഭരിക്കാം.... പരിപാലിക്കാം..........

* കൃത്യമായി ദഹനപ്രക്രിയ നടക്കാത്തതുമൂലം ഭക്ഷണം ഗ്ലൂക്കോസായി മാറി അത് രക്തത്തില്‍ ഷുഗര്‍ലെവല്‍ കൂട്ടുന്നു. ഇത്തരത്തില്‍ ഷുഗര്‍ കൂടുന്നത് അമിത വണ്ണത്തിനും അടിവയര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും പ്രധാന കാരണമാണ്.

* വയര്‍ നിറച്ച് ഭക്ഷണം കഴിച്ചതിനു പിന്നാലെ നമ്മള്‍ നന്നായി വെള്ളം കുടിച്ചാല്‍ നടക്കുമ്പോള്‍ അല്ലെങ്കില്‍ കിടക്കുമ്പോഴെല്ലാം വയര്‍ കൊളുത്തിപിടിക്കുവാനുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് കിടന്നു കഴിഞ്ഞ് പെട്ടെന്ന് തിരിഞ്ഞു കിടക്കുവാന്‍ പറ്റാത്തത്ര വേദനയും ഇതിലൂടെ അനുഭവപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കദളിപ്പഴം നിത്യവും കഴിച്ചാൽ?

* നന്നായി കഴിച്ച ഭക്ഷണം ദഹിക്കുന്നില്ലെങ്കില്‍ അതികഠിനമായ വയറുവേദനയ്ക്ക് സാധ്യതയുണ്ട്. നമ്മള്‍ ഭക്ഷണശേഷം വെള്ളം കുടിക്കുമ്പോള്‍ അത് ദഹനരസങ്ങളുടെ ശക്തി കുറയ്ക്കുകയും അതിനാൽ  വയറ്റിലെ അണുക്കളെ നശിപ്പിക്കുവാനുള്ള ശേഷി കുറയുകയും ചെയ്യുന്നു. ഇത് അതികഠിനമായ വയറുവേദനയ്ക്ക് കാരണമാകുന്നു.

* ഭക്ഷണശേഷം വെള്ളം കുടിക്കുന്നത് ഭക്ഷണം ദഹിക്കാതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് കൂട്ടുകയും അമിത വണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ ഭക്ഷണത്തിന് മുന്‍പ് ഭക്ഷണം കഴിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. പ്രത്യേകിച്ച് തടികുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍. 

വെള്ളം കുടിക്കേണ്ട ശരിയായ സമയങ്ങൾ

രാവിലെ

രാവിലെ എണീറ്റാല്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ നടക്കുന്നതിന് സഹായിക്കും. അതേപോലെ ശരീരത്തില്‍ നിന്നും വിഷമയമായ വസ്തുക്കള്‍ പുറംന്തള്ളുന്നതിനും സഹായകമാണ്.

ഭക്ഷണത്തിന് മുന്‍പ്

ഭക്ഷണത്തിന് ഒരു 30 മിനിറ്റ് മുന്‍പെങ്കിലും വെള്ളം കുടിക്കുന്നതാണ് നല്ലത്. ദഹനപ്രക്രിയ നല്ലരീതിയില്‍ നടക്കുന്നതിന് ഇത്തരത്തില്‍ വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണ ശേഷം വെള്ളം കുടിക്കണം എന്ന് തോന്നുകയാണെങ്കില്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ മാത്രം കുടിക്കുക.

കുളിക്കുന്നതിനു മുന്‍പ്

കുളിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുപോയാല്‍ നിങ്ങളുടെ ശരീരത്തിലെ ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും സമാധാനത്തോടെ കുളിക്കുവാനും ഇത് സഹായിക്കും. പ്രഷര്‍ ഉള്ളവര്‍ ഇത്തരത്തില്‍ ശീലിക്കുന്നത് തലചുറ്റല്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നല്ലതാണ്.

കിടക്കുന്നതിനു മുന്‍പ്

രാവിലെ എണീക്കുമ്പോള്‍ വെള്ളം കുടിക്കുന്നതുപോലെതന്നെ കിടക്കുന്നതിനു മുന്‍പും വെള്ളം കുടിക്കുന്നത് നല്ലതാണ്. നല്ല ഉറക്കത്തിനും ശരീരത്തില്‍ നിന്നും ഫ്‌ലൂയിഡ് ശോഷണം സംഭവിക്കാതിരിക്കുവാനും ഈ ശീലം നിങ്ങളെ സഹായിക്കുന്നതായിരിക്കും.

English Summary: Never drink water after meal; Know the reasons

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds