Updated on: 25 March, 2022 6:30 PM IST
കറ്റാർവാഴ ജെല്ല് ജ്യൂസാക്കി രാവിലെ കുടിച്ച് നോക്കൂ…

From Mouth To Stomach- Aloe Vera Juice: അത്ഭുതകരമായ ഔഷധഗുണങ്ങൾ നിറഞ്ഞതാണ് കറ്റാർവാഴ (Aloe Vera) എന്ന് നമ്മുടെ ആയുർവേദ ചികിത്സകളിലും പഠനങ്ങളിലും പറയുന്നുണ്ട്. ആന്തരികമായും ബാഹ്യമായി ചർമപ്രശ്നങ്ങൾക്കും മുടിയ്ക്കുമെല്ലാം കറ്റാർവാഴ വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. അതിനാലാണ് സൗന്ദര്യവർധക വസ്തുക്കളിൽ പ്രധാനിയായി കറ്റാർ വാഴയെ കണക്കാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ:  ആരോഗ്യത്തിന്റെ കലവറ: കറ്റാർവാഴ കൃഷി ചെയ്തത് പണം സമ്പാദിക്കാം

സൂര്യാഘാതത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും പരിക്കുകൾ സുഖപ്പെടുത്തുന്നതിനും തുടങ്ങി പറഞ്ഞാൽ തീരാത്ത ഔഷധ മൂല്യങ്ങളുള്ള കറ്റാർവാഴയെ നൂറ്റാണ്ടുകളായി രോഗശാന്തിക്ക് ഉപയോഗിക്കുന്നു. നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഉദരസംബന്ധമായ പ്രശ്നങ്ങൾ മുതൽ സ്തനാർബുദം തടയുന്നതിന് വരെ കറ്റാർ വാഴ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു.

കൂടുതലും ചർമത്തിലും മുടിയിലുമെല്ലാം പുരട്ടുന്നതിനായാണ് കറ്റാർവാഴ ഉപയോഗിക്കുന്നത്. എന്നാൽ കറ്റാർവാഴ ഉപയോഗിച്ചുള്ള ജ്യൂസ് കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുകയാണെങ്കിൽ ശരീരത്തിന് അത് എങ്ങനെയൊക്കെ ഗുണകരമാകുമെന്ന് അറിയാമോ?

കറ്റാർ വാഴ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ ചുവടെ വിവരിക്കുന്നു.

1. നെഞ്ചെരിച്ചിൽ നിന്ന് ആശ്വാസം

ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) എന്ന ദഹന പ്രശ്നത്തിൽ നിന്നും ആശ്വാസം കണ്ടെത്താൻ കറ്റാർവാഴ നല്ലതാണ്. 1 മുതൽ 3 ഔൺസ് കറ്റാർ വാഴയുടെ ജെൽ ഭക്ഷണത്തിൽ കഴിക്കുന്നത് GERDയുടെ തീവ്രത കുറയ്ക്കുമെന്ന് 2010ലെ ഒരു പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, നിങ്ങൾക്കുണ്ടാകുന്ന മറ്റ് ദഹനപ്രശ്‌നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ:  ഒരു രൂപ പോലും ചെലവാക്കാതെ കറ്റാർവാഴ തഴച്ചുവളരാൻ നിസ്സാരം പഴത്തൊലി മതി; എങ്ങനെയെന്നല്ലേ!!!

2. മൗത്ത് വാഷായി ഉത്തമം

2014-ൽ പ്രസിദ്ധീകരിച്ച എത്യോപ്യൻ ജേണൽ ഓഫ് ഹെൽത്ത് സയൻസസിൽ നിന്നുള്ള ഒരു പഠനത്തിൽ കറ്റാർ വാഴയുടെ ജെല്ലിൽ മൗത്ത് വാഷ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
അതായത്, വിറ്റാമിൻ സി ഇതിൽ മികച്ച അളവിൽ അടങ്ങിയിരിക്കുന്നുവെന്നും ഇത് നിങ്ങളുടെ മോണയിൽ രക്തസ്രാവത്തിനെയും മോണ വീർക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ഉതകുന്നു.

ബന്ധപ്പെട്ട വാർത്തകൾ:  നാരങ്ങാവെള്ളം ഉപയോഗിച്ച് നിങ്ങളുടെ ഒരു ദിവസം തുടങ്ങൂ, ഉൻമേഷത്തോടെയിരിക്കൂ…

3. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

ഇന്റർനാഷണൽ ജേണൽ ഓഫ് ഫൈറ്റോതെറാപ്പി ആൻഡ് ഫൈറ്റോഫാർമസിയിലെ ഒരു പഠനം അനുസരിച്ച്, ദിവസവും രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പ്രമേഹ ചികിത്സയിൽ കറ്റാർ വാഴയ്ക്ക് ഭാവിയുണ്ടാകുമെന്നാണ് ഇതിനർഥം.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞളും കറ്റാർവാഴയും ചേർത്ത് 4 കൂട്ടുകൾ; മുഖക്കുരു നീങ്ങി ചർമം തിളങ്ങാനുള്ള വീട്ടുവിദ്യകൾ

എന്നാൽ പ്രമേഹമുള്ളവർ, ഗ്ലൂക്കോസ് കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ കറ്റാർ വാഴ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രമേഹ മരുന്നുകളുമായി ഈ ജ്യൂസ് കലർന്നാൽ നിങ്ങളുടെ ഗ്ലൂക്കോസിന്റെ അളവ് അപകടകരമായ നിലയിലേക്ക് കൊണ്ടെത്തിക്കും.

4. ചർമ സംരക്ഷണം

ചർമം വൃത്തിയുള്ളതാക്കാനും ജലാംശം നിലനിർത്താനും കറ്റാർ വാഴ ഉപയോഗിക്കാം. മുഖത്തിന്റെ മോയ്സ്ചറൈസായി ഇത് ഉപയോഗിക്കാം.

5. സ്തനാർബുദത്തെ തടയുന്നു

എവിഡൻസ് ബേസ്ഡ് കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം വ്യക്തമാക്കുന്നത് കറ്റാർവാഴ ചെടിയുടെ ഇലകളിലുള്ള സംയുക്തം സ്തനാർബുദത്തിന്റെ സാധ്യതകളെ നിയന്ത്രിക്കുന്നുവെന്നാണ്.
അതിനാൽ രാവിലെ കറ്റാർവാഴ ജെല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്ന ജ്യൂസ് കുടിച്ചാൽ അതിശയകരമായ പ്രതിപ്രവർത്തനങ്ങളായിരിക്കും നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത്.
കറ്റാർ വാഴ ചെടിയും അതിൽ നിന്ന് ഉണ്ടാക്കുന്ന വിവിധ ജെല്ലുകളും എക്സ്ട്രാക്റ്റുകളും ഉപയോഗിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എങ്കിലും, കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം അത് ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കറ്റാർവാഴ കൃഷിക്ക് കേരളത്തിലും വൻ സാധ്യതകൾ

English Summary: From Mouth To Stomach You Will Get Extra Benefits, If You Drink Aloe Vera Juice Daily In Morning
Published on: 25 March 2022, 06:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now