കൂടുതൽ കരുതലോടെയും ശ്രദ്ധയോടെയും ജീവിതശൈലി പിന്തുടരേണ്ട സമയമാണ് മഴക്കാലം. കാരണം, ചെറിയൊരു പാകപ്പിഴകളോ അശ്രദ്ധയോ മതി പകർച്ചവ്യാധികളും മറ്റും പിടിപെടാൻ സാധ്യത കൂടുതലായിരിക്കും. കുട്ടികളായാലും മുതിർന്നവരായാലും മഴക്കാല രോഗങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. ആരോഗ്യം മോശമാകാതിരിക്കാൻ മൺസൂൺ കാലത്ത് നിങ്ങൾ കഴിയ്ക്കുന്ന ആഹാരത്തിലും ശ്രദ്ധ ചെലുത്തണം.
ബന്ധപ്പെട്ട വാർത്തകൾ: വണ്ണം കുറയ്ക്കാൻ കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതും
ചിലപ്പോൾ അലർജിയും പുറത്തുനിന്നുള്ള ഭക്ഷണവുമെല്ലാം മഴക്കാലത്ത് അസുഖങ്ങൾക്ക് കാരണമാകുന്നു. അന്തരീക്ഷത്തിലെ ഈർപ്പം നമ്മുടെ ദഹനവ്യവസ്ഥയെയും ദുർബലമാക്കുന്നു. ഇത് വയറുവേദന പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, ഈ സീസണിൽ നിങ്ങൾ എന്താണ് കഴിക്കേണ്ടതെന്ന് ചുവടെ വിശദീകരിക്കുന്നു.
മഴക്കാലത്ത് പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കാൻ പാടില്ല. അതായത്, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണപദാർഥങ്ങൾ നിങ്ങൾ ഒരിക്കലും കഴിക്കരുത്. അവ നിങ്ങൾക്ക് എത്ര പ്രിയപ്പെട്ട ഭക്ഷണമായാലും മഴക്കാലത്ത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. എന്തുകൊണ്ടെന്നാൽ മഴക്കാലം നമ്മുടെ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉലുവ വെള്ളം കുടിച്ചാൽ ഈ ആരോഗ്യഗുണങ്ങൾ!
മസാല അടങ്ങിയ ഭക്ഷണങ്ങളായാലും, എണ്ണയിൽ വറുത്ത ഭക്ഷണങ്ങളായാലും ഈ സമയത്ത് കൂടുതൽ അപകടം ചെയ്യും. എന്നാൽ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നത് താരതമ്യേന പ്രശ്നമാകാറില്ല. മാത്രമല്ല ഇങ്ങനെ കഴിച്ചാൽ നിങ്ങൾക്ക് ഭക്ഷണത്തിലൂടെ പകരുന്ന അണുബാധകൾ ഒഴിവാക്കാനും സാധിക്കും.
ഇതുകൂടാതെ, നിങ്ങൾ പുറത്തുനിന്നുള്ള വെള്ളം കുടിക്കരുത്. കാരണം ഇത് വയറുവേദനയ്ക്ക് കാരണമായേക്കാം. അതുപോലെ, കൂൾ ഡ്രിങ്ക്സുകളും വീഞ്ഞും കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് നമ്മുടെ ദഹനത്തെ ദുർബലപ്പെടുത്തുന്നു.
ഫ്രഷ് ഫ്രൂട്ട് ജ്യൂസുകൾ മഴക്കാലത്ത് നിങ്ങളെ എപ്പോഴും ഉന്മേഷദായകമായി നിലനിർത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വഴിയോരക്കടകളിൽ നിന്ന് ജ്യൂസ് കുടിക്കാതെ, പഴം വാങ്ങി വീട്ടിൽ തന്നെ തയ്യാറാക്കി കുടിയ്ക്കുന്നതിനായി ശ്രദ്ധിക്കുക. അതുപോലെ ഇലക്കറികൾ കഴിക്കുന്നതും ഒഴിവാക്കണം.
കഴുകിയത് മാത്രം ഉപയോഗിക്കാം
പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവയെല്ലാം നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. അതായത്, മഴക്കാലത്ത് പച്ചക്കറികളില്‍, പ്രത്യേകിച്ച് ഇലക്കറികളില്‍ സൂക്ഷ്മജീവികള്‍ കാണപ്പെടുന്നു. ഇത് കൃത്യമായി കഴുകി ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നമാകും.
അതിനാൽ ഇവ പാകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കുക. കൂടാതെ, പുറത്ത് നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളുമാണെങ്കിൽ അവയിൽ മുറിഞ്ഞ പാടുകള്‍ ഇല്ലെന്നതും ഉറപ്പുവരുത്തുക. ഇവ ഉപ്പ് വെള്ളത്തിലോ മഞ്ഞൾ വെള്ളത്തിലോ അതുമല്ലെങ്കിൽ ചൂടുവെള്ളത്തിലോ കഴുകിയെടുക്കുന്നത് കൂടുതൽ നല്ലതാണ്.
കഴുകി വൃത്തിയാക്കിയ ഭക്ഷണം നന്നായി വേവിക്കണം എന്നതും മറക്കരുത്. മഴക്കാലം രോഗങ്ങളുടെ സീസൺ കൂടിയായതിനാൽ വേവിക്കാത്ത ഭക്ഷണം കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിൽ ഹാനികരമായ ബാക്ടീരിയകളും വൈറസുകളും ഉണ്ടാകുന്നതിന് കാരണമാകും. നന്നായി വേവിക്കാത്ത, പകുതി വെന്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് മാംസം ചേര്‍ത്തുള്ള ഭക്ഷണം നന്നായി വേവിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ രോഗകാരികളായ സൂക്ഷമജീവികളെ നശിപ്പിക്കാം.