1. Health & Herbs

തൈറോയിഡ് പ്രശ്നമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണം

തൈറോയിഡ് (thyroid) ഗ്രന്ഥിയുടെ പ്രവർത്തനം തീരെ ഇല്ലാതാകുമ്പോഴോ അല്ലെങ്കിൽ ആവശ്യത്തിനുള്ള ഹോർമോൺ തൈറോയിഡ് ഗ്രന്ഥിയ്ക്ക് ഉത്പാദിപ്പിക്കാൻ കഴിയാതിരിക്കുമ്പോഴോ ആണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്. ഉപാപചയ പ്രവർത്തനങ്ങളെ ഇത് സാവധാനത്തിലാക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Meera Sandeep
Fibre content food
Fibre content food

തൈറോയിഡ് (thyroid) ഗ്രന്ഥിയുടെ പ്രവർത്തനം തീരെ ഇല്ലാതാകുമ്പോഴോ അല്ലെങ്കിൽ  ആവശ്യത്തിനുള്ള ഹോർമോൺ തൈറോയിഡ് ഗ്രന്ഥിയ്ക്ക്  ഉത്പാദിപ്പിക്കാൻ കഴിയാതിരിക്കുമ്പോഴോ ആണ്  ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്.   ഉപാപചയ പ്രവർത്തനങ്ങളെ ഇത് സാവധാനത്തിലാക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: തൈറോയിഡിന് തുളസി നീരും കറ്റാർവാഴ നീരും ചേർത്തുള്ള ഔഷധക്കൂട്ട്; എങ്ങനെ ഉപയോഗിക്കണം?

തൈറോയ്ഡ് ഗ്രന്ഥി നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. അതിനുപകരം ഇൻസുലിൻ അളവ് കൂടാത്ത ഭക്ഷണങ്ങൾ, അതായത് കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താവുന്നതാണ്.

ഫൈബർ അടങ്ങിയ ഭക്ഷണം ദഹനത്തെ നിയന്ത്രിക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നവർക്ക് പരീക്ഷിച്ചു നോക്കാം കീറ്റോ ഡയറ്റ്

ബ്രസീൽ നട്‌സ്, മത്തി, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. കാരണം അവ ധാരാളം ടിഎസ്എച്ച് ഹോർമോണുകളും സെലിനിയവും ഉദ്പാദിപ്പിക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ തൈറോയ്ഡ് പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ ഒരു അവശ്യ ധാതുവെന്ന നിലയിൽ അയോഡിൻ സഹായിക്കുന്നു. അതിനാൽ ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ മത്സ്യം, ഉപ്പ്, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയിലൂടെ അയഡിൻ അളവ് വർദ്ധിപ്പിക്കുന്നത് ശരീരത്തിലെ ടിഎസ്എച്ച് ഉൽപാദനം വർദ്ധിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം

ഗ്ലൂറ്റൻ രഹിത ഉൽപ്പന്നങ്ങളുടെ പതിവ് ഉപഭോഗം ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാനും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നതിനാൽ ഗോയിട്രോജൻ (Goitrogens) അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കൂടാതെ, സോയ, മില്ലറ്റ്, ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കുക.

ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ്, കേക്കുകള്‍ പോലുള്ള ഭക്ഷണങ്ങളും പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും ധാതുക്കള്‍ കൂടുതലാണ്. മാത്രമല്ല ഈ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് അപകടം ചെയ്യും.

സോയയും സോയ മിൽക്കുമൊക്കെ ഐസോഫ്ലാവോനെസ് (isoflavones) ധാരാളമായി അടങ്ങിയതാണ്. ഇത് ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തൈറോയ്‌ഡ് ഹോർമോൺ ആഗിരണം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയതുമാക്കുന്നു.

English Summary: Foods to eat and avoid for people with thyroid problems

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters