Updated on: 14 June, 2022 3:36 PM IST
പാകം ചെയ്താൽ ഗുണം കൂടുമോ, കുറയുമോ? അറിയാം പച്ചക്കറികളെപ്പറ്റി

പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ഗുണം കൂടുമോ നഷ്ടമാകുമോ...പച്ചക്കറികൾ ഫ്രഷ് ആയി കഴിക്കുന്നത് പലരുടെയും ഡയറ്റിന്റെ ഭാഗമാണ്. ഇവ പാകം ചെയ്യുമ്പോൾ പോഷകഗുണം നഷ്ടപ്പെടും എന്നും പറയുന്നുണ്ട്. എന്നാൽ ആയൂർവേദം പറയുന്നത് പച്ചക്കറികൾ പാചകം ചെയ്യാതെ കഴിക്കാൻ പാടില്ല എന്നാണ്. പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം വർധിക്കുകയും ദഹനം സുഗമമായി നടക്കുമെന്നും ആയുർവേദം പറയുന്നു. പാകം ചെയ്യാതെയും ചെയ്തും കഴിക്കാവുന്ന പച്ചക്കറികളുടെ ഗുണങ്ങളെ പറ്റി അറിയാം.

പാകം ചെയ്താൽ ഗുണം വർധിക്കുന്ന പച്ചക്കറികൾ

കാപ്സിക്കം (Capsicum)

പലനിറത്തിൽ ലഭിക്കുന്ന കാപ്സിക്കം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. പാചകം ചെയ്യുമ്പോൾ കാപ്സിക്കത്തിലെ പോഷക ഗുണങ്ങൾ ശരീരത്തിൽ വേഗത്തിൽ എത്തിച്ചേരും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ചശക്തി വർധിപ്പിക്കുന്നു.

കാബേജ് (Cabbage)

ഇലക്കറികളിലെ സൂപ്പർഹീറോയാണ് കാബേജ്. കാബേജ് പച്ചയ്ക്ക് കഴിക്കുന്നതിനേക്കാൾ നല്ലത് വേവിച്ച് കഴിക്കുന്നതാണ്, പ്രത്യേകിച്ച് തൈറോയ്ഡ് പ്രശ്നം ഉള്ളവർ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. വേവിച്ച കാബേജ് സുഗമമായ ദഹനത്തിന് സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ നിയന്ത്രണത്തിനും കാബേജ് ഫലപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ:സ്വപ്നത്തിൽ ഈ ഫലങ്ങൾ കണ്ടിട്ടുണ്ടോ? സാമ്പത്തിക വളർച്ചയും അംഗീകാരവും വരും

കാരറ്റ് (Carrot)

കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നവർ ഏറെയാണ്. എന്നാൽ പാചകം ചെയ്ത് കഴിക്കുന്ന കാരറ്റുകളിൽ ബീറ്റാകരോട്ടിന്റെ അളവ് കൂടുതലായിരിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾക്ക് അർബുദത്തെ പ്രതിരോധിക്കാൻ സാധിക്കും. ചർമ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതിനേക്കാൾ നല്ലത് തൊലി കളയാതെ പാകം ചെയ്ത് കഴിക്കുന്നതാണ്.

തക്കാളി (Tomato)

തക്കാളി പച്ചയ്ക്ക് കഴിക്കാനാണ് നമ്മളിൽ പലർക്കും ഇഷ്ടമെങ്കിലും ഇത് പാകം ചെയ്ത് കഴിക്കുമ്പോൾ പോഷക ഗുണം ഇരട്ടിയാകുന്നു. ധാതുക്കളാൽ സമ്പുഷ്ടമായ തക്കാളിയിൽ വിറ്റാമിൻ എ, കെ, സി എന്നിവയും അടങ്ങിയിരിക്കുന്നു. തക്കാളിയിലെ പോഷക ഘടകങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നു.

പാകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികൾ

മുളപ്പിച്ചോ, ജ്യൂസ് ആക്കിയോ, സാലഡിൽ അരിഞ്ഞ് ചേർത്തോ ആണ് പച്ചക്കറികളും പയറുവർഗങ്ങളും നമ്മൾ കഴിക്കുന്നത്. നന്നായി പാകം ചെയ്യുമ്പോൾ പച്ചക്കറികളുടെ പോഷക ഗുണങ്ങൾ നഷ്ടപ്പെട്ട് പോകാനും സാധ്യതയുണ്ട്. എന്നാൽ പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികൾ ജൈവികമാണോ എന്ന് ഉറപ്പുവരുത്തുന്നത് വളരെ നല്ലതാണ്.

ഉള്ളി (Onion)

മിക്ക കറികളിൽ നിന്നും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഉള്ളി. എന്നാൽ ഉള്ളി അധികം വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്. അണുബാധകളെ പ്രതിരോധിക്കുന്നതിനും കരളിന്റെ ആരോഗ്യത്തിനും ഉള്ളിയിലെ പോഷക ഘടകങ്ങൾ വളരെ നല്ലതാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിന് ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് ഉത്തമമാണ്.

ബീറ്റ്റൂട്ട് (Beetroot)

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇരുമ്പിന്റെ കുറവ് നികത്താനും ബിറ്റ്റൂട്ട് പച്ചയ്ക്ക് കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രോറ്റുകൾ രക്തസമ്മർദം കുറയ്ക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.

ബ്രോക്കോളി (Broccoli)

ബ്രോക്കോളി വേവിക്കാതെ സാലഡിലോ സൂപ്പിലോ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇരുമ്പിന്റെയും ധാതുക്കളുടെയും കലവറയാണ് ബ്രോക്കോളി. അലർജി, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാൻ ബ്രോക്കോളി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ, വിറ്റാമിൻ ഇ,ബി എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും മറ്റ് ഘടകങ്ങൾ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

English Summary: Will the benefits of vegetables increase or decrease if cooked?
Published on: 14 June 2022, 11:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now