1. Farm Tips

കുറച്ചു സമയം മാറ്റിവച്ചാൽ നല്ലൊരു അടുക്കളത്തോട്ടമൊരുക്കാം.

പിന്നീട് വിത്തുകൾ ചെറിയ പേപ്പർ കപ്പിലോ, സീഡിംഗ് ട്രയിലോ നട്ടു മുളപ്പിക്കുക.വിത്ത് മുളച്ചു പറിച്ചു നടറാകുബോൾ ഗ്രോബാഗിൽ മണ്ണ് ഒരുക്കി മാറ്റി നടുക തൈകള് പറിച്ച് നടുന്നതു വെയില് കുറഞ്ഞ സമയത്താണ് നല്ലത്.അതായത് വൈകുന്നേരങ്ങളില് ആയാൽ വളരെ നല്ലതു.വിത്ത് നടുമ്പോൾ വിത്തിന്റെ അത്രയും തന്നെ ആഴം ഉണ്ടാവണം.Plant the seeds in a small paper cup or seeding tray. When the seeds germinate and transplant, prepare the soil in a grobag and transplant the seedlings in low heat. That is, it is best in the evening.When planting the seed should be the same depth as the seed.

K B Bainda
kitchen garden
അടുക്കള തോട്ടം പയർ കൃഷി

നമ്മുടെ വീട്ടാവശ്യത്തിനുള്ള ഇഞ്ചി, ചുരക്ക, തക്കാളി, പാവയ്ക്കാ, വെണ്ട, വഴുതന,ചേന, ചേമ്പ്,  വെള്ളരി, പയർ, അമര,  പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, തക്കാളി, കപ്പ,  മുളക് മുതലായവ നമുക്ക്  എളുപ്പത്തില്‍ അടുക്കള തോട്ടത്തിൽ തന്നെ  കൃഷി ചെയ്യാം.

 ആദ്യമായി ഗ്രോബാഗിലെ  കൃഷിക്ക് ആവശ്യമായ മണ്ണ്,വളം,  വിത്ത്, , വള്ളികള്‍ പടരാനുള്ള കമ്പുകള്‍ മുതലായവ ഒരുക്കുക. ഇതിനായി  ചെറിയ ശിഖരങ്ങൾ ഉള്ള കമ്പുകൾ വെട്ടിയെടുക്കാം 

പിന്നീട് വിത്തുകൾ ചെറിയ പേപ്പർ കപ്പിലോ, സീഡിംഗ് ട്രയിലോ നട്ടു മുളപ്പിക്കുക.വിത്ത്  മുളച്ചു പറിച്ചു  നടറാകുബോൾ  ഗ്രോബാഗിൽ മണ്ണ് ഒരുക്കി മാറ്റി നടുക തൈകള്‍ പറിച്ച് നടുന്നതു വെയില്‍ കുറഞ്ഞ സമയത്താണ് നല്ലത്.അതായത്  വൈകുന്നേരങ്ങളില്‍ ആയാൽ വളരെ നല്ലതു.വിത്ത് നടുമ്പോൾ വിത്തിന്റെ അത്രയും തന്നെ ആഴം ഉണ്ടാവണം.Plant the seeds in a small paper cup or seeding tray. When the seeds germinate and transplant, prepare the soil in a grow bag and transplant the seedlings in low heat. That is, it is best in the evening.When planting the seed should be the same depth as the seed.

Cucumber
വെള്ളരി

കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് ചെടികളുടെ അകലം നിജപ്പെടുത്താം. കുറ്റി പയര്‍ ഇനങ്ങള്‍ 25 : 15 സെമീ അകലം പടരുന്ന വള്ളിപ്പയര്‍ ഇനങ്ങള്‍ തടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ എങ്കിലും അകലം ആകാം. വഴുതന,വെണ്ട എന്നിവ മൂന്ന്-നാല് അടി അകലം വേണം.വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍. ചുരയ്ക്ക തുടങ്ങിയ വിത്തുകള്‍ നടുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ എങ്കിലും സൂഡോമോണസ്(Pseudomonas) ലായനിയില്‍ കുതിര്‍ത്ത് വെക്കണം. വിത്തുകള്‍ പെട്ടെന്ന്  കരുത്തോടെ മുളച്ച് വരാന്‍ സഹായിക്കും.ഫോര്‍ക്ക് ഉപയോഗിച്ച് മൂന്നാഴ്ച്ചയിലൊരിക്കല്‍  മണ്ണിളക്കുന്നത് വേരിന് വളവും വെള്ളവും പെട്ടന്ന് വലിച്ചെടുക്കാന്‍ സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോൾ അവയുടെ വേര് ഇളകാതെ നോക്കണം. കൂടാതെ പച്ചക്കറികള്‍ക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നല്‍കുന്നതു ചെടികള്‍ വീണു പോകാതിരിക്കാനും വിളവിനും ഗുണകരവുമാണ്.പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയാസമയങ്ങളില്‍ പറിക്കണം. പറിച്ച കളകള്‍ തടത്തില്‍ തന്നെ പുതയിട്ടു കൊടുക്കാം. Applying soil around the vegetables two or three times a day is good for the plants so that they do not fall down and are good for the crop. Transplanted weeds can be mulched in the bed itself.

തടത്തിലെ മണ്ണില്‍ ഈര്‍പ്പം, വായുസഞ്ചാരം, ജൈവാംശം എന്നി നിലനില്‍ക്കാനിതു സഹായിക്കും.വളങ്ങള്‍ പരമാവധി പൊടിച്ചോ, വെള്ളത്തില്‍ കലക്കിയോ മണ്ണില്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താല്‍ വളങ്ങള്‍ പെട്ടന്നു തന്നെ മണ്ണില്‍ അലിഞ്ഞു വേരുകള്‍ വലിച്ചെടുക്കും. കൂടാതെ വളപ്രയോഗവും കീടനിയന്ത്രണങ്ങളും വൈകുന്നേരങ്ങളിൽ  ചെയ്യുന്നതാണ് നല്ലത്.പാവല്‍, പയര്‍,പടവലം തുടങ്ങിയ പന്തലില്‍ വളരുന്നവയ്ക്ക് വള്ളി വീശുപ്പോള്‍ തന്നെ കയറി പന്തലിക്കാനുള്ള സാഹചര്യമൊരുക്കണം.മണ്ണിന്റെ ഘടന, കാലാവസ്ഥ, ജലസേചനരീതി എന്നിവ അനുസരിച്ച് ജലസേചനത്തിന്റെ ഇടവേള മാറികൊണ്ടിരിക്കും. ചരല്‍ കൂടുതലുള്ള മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കൂടുതല്‍ തവണ ജലസേചനം നടത്തണം. ചെടികള്‍ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. പൂവിട്ട് കായ്ഫലമായി തുടങ്ങിയാല്‍ ഒരോദിവസവും നനയ്ക്കണം.നടാനുള്ള വിത്തുകള്‍ ശേഖരിക്കുമ്പോള്‍ നന്നായി മൂത്ത ഏറ്റവും ആദ്യത്തെയും അവസാനത്തെയും ഒഴിവാക്കി രണ്ടാമത്തേയോ മൂന്നാമത്തെയോ ഫലം വിത്തിനായി തെരഞ്ഞെടുക്കണം

അടുക്കള തോട്ടത്തിലെ പൂക്കൾ
അടുക്കള തോട്ടത്തിലെ പൂക്കൾ

ഇങ്ങനെ നല്ല രീതിയിൽ മണ്ണ് ഒരുക്കി വളപ്രയോഗം  നൽകി, ദിവസവും  കുറച്ചു സമയം കൃഷിക്ക് ആയി മാറ്റി വച്ചാൽ വിഷം തളിക്കാത്ത  പച്ചക്കറികൾ  കഴിക്കാം.അടുക്കള തോട്ടത്തിലെ പച്ചക്കറി പൂച്ചെടികളും നട്ടാൽ കാഴ്ചയ്ക്കു മനോഹരമായിരിക്കും. മാത്രമല്ല ബന്ദി പോലുള്ള ചെടികളെങ്കിൽ കീടങ്ങളുടെ ആക്രമണവും കുറയ്ക്കാം. ഒരല്പം ക്ഷമയോടെ ചെടികളുടെ കൂടെ ചിലവഴിച്ചാൽ . ആർക്കുവേണമെങ്കിലും ചെയ്യാവുന്ന കൃഷിരീതിയാണ് അടുക്കളത്തോട്ട നിർമ്മാണം.

കടപ്പാട്:


കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കണ്ണർകാട് സഖാവ് പി കൃഷ്ണപിള്ള സ്മാരകത്തിൽ ഇനി പൂക്കാലം

#Farmer#Agriculture World#AW#FTB#Krishi

English Summary: A good kitchen garden can be set aside for a while.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds